ഗാന്ധിനഗർ: തൻ്റെ മേശപ്പുറത്ത് വരുന്ന ഓരോ ഫയലുകളും 5 മിന്നിറ്റ് പോലും താമസമില്ലാതെ ഒപ്പിട്ട് നൽകുകയും, ഫയലുകളുമായി വരുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഒട്ടും താമസിയാതെ തന്നെ അവർ കൊണ്ടുവരുന്ന ഫയലുകൾക്ക് അപ്പോൾ തന്നെ തീരുമാനവും എടുത്തിരിന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എസ് ശങ്കർ പടിയിറങ്ങി. അവസാന ദിവസവും തൻ്റെ ജോലിയിൽ കർമ്മനിരതനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. മെഡിക്കൽ രംഗത്ത് 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം അദ്ദേഹം ഇന്നലെയാണ് തൻ്റെ കർമ്മമണ്ഡലത്തിൽ നിന്നും പടിയിറങ്ങി. വിരമിക്കൽ ചടങ്ങ് തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ് പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ
കെ പി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഒരു ഫയലു പോലും ബാക്കി വയ്ക്കാതെയാണ് അദ്ദേഹം തൻ്റെ സേവനത്തിൽ നിന്നു വിരമിക്കുന്നത്. താൻ കാരണം ആർക്കും ഒരു ദോഷവും ഉണ്ടാകാതിരിക്കണമെന്നാണ് തൻ്റെ പ്രാർത്ഥനയെന്നും അതുകൊണ്ടുതന്നെ അതാതു ദിവസത്തെ ജോലികൾ പൂർത്തീകരിച്ച ശേഷമാണ് വീട്ടിലേയ്ക്കു മടങ്ങിയിരുന്നതെന്നും വിരമിക്കൽ വേളയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശിയാണ് ഡോ.എസ് ശങ്കർ. 1979 മുതൽ 85 വരെ തിരുനൽവേലി ഗവണ്മെൻ്റ് മെഡിക്കൽ കോളേജിലാണ് എം ബി ബി എസ് പഠനം. പിന്നീട് 87 മുതൽ 90 വരെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പതോളജിയിൽ എംഡി ബിരുദം കരസ്ഥമാക്കി. 89 മുതൽ അവിടെ തന്നെ പതോളജിയിൽ ട്യൂട്ടറായും, തുടർന്ന് 14 വർഷം പതോളജി വിഭാഗം മേധാവിയായി കോട്ടയം മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ചു. 2022 ജൂലായ് 7ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു. കോട്ടയം മെഡിക്കൽ കോളേജിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തതിലുള്ള തികഞ്ഞ സംതൃപ്തിയോടെയാണ് സേവനത്തിൽ നിന്ന് വിരമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ഭാര്യ ഡോ രാധിക നേത്രരോഗ വിദഗ്ധയാണ്.
രണ്ടു മക്കൾ.
മകൾ സത്യ: ചീഫ് മാനേജർ (ഐസിഐസി ബാങ്ക് മദ്രാസ്) മകൻ:സായി. എംആർഎഫ് (മദ്രാസ്)