മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വിജ്ഞാപനം ഇല്ലാതെ നിയമിച്ചത് 186 പേരെ : വീണ ജോർജ്

തിരുവനന്തപുരം: ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് സമ്മതിച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതില്‍ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളില്‍ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്‍സി പരിധിയിലല്ലാത്ത നിയമനങ്ങള്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാർ നിബന്ധന കാറ്റില്‍ പറത്തിയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

Advertisements

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനിലെ കരാര്‍ ദിവസ വേതന ജീവനക്കാരുടെ സേവന വിവരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആരോഗ്യ മന്ത്രി പുറത്ത് വിട്ട രേഖയനുസരിച്ച്‌ പിൻവാതില്‍ നിയമനം നേടിയത് 186 പേരാണ്. ഇതില്‍ 135 പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്. പിഎസ്‍സി പരിധിയില്‍ വരാത്ത നിയനനങ്ങളാണെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തണം. എന്നിട്ടും യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെങ്കില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ഇത്രയും നടപടികള്‍ ഒറ്റയടിക്ക് മറികടന്നാണ് ഇത്രയധികം ആളുകള്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ കയറിപ്പറ്റിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരപ്പെടുത്തല്‍ റദ്ദാക്കണമെന്ന് വിജിലൻസ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് ജീവനക്കാര്‍ക്ക് പോലും ശമ്ബള പരിഷ്കരണം അനുവദിച്ചെന്നും സര്‍വ്വീസ് ബുക്ക് ക്രമപ്പെടുത്തി നല്‍കിയെന്നും കണ്ടെത്തലുണ്ട്. കരാർ ജീവനക്കാരുടെ നിയമനത്തിന് തൊഴില്‍ വകുപ്പ് മാനദണ്ഡങ്ങള്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷൻ പാലിച്ച്‌ തുടങ്ങിയത് പോലും 2023 ഏപ്രില്‍ മുതലാണ്. കരാര്‍ നിയമനങ്ങളിലെ പ്രാഥമിക പരിശോധനയില്‍ മാത്രം ഇത്രയധികം ക്രമക്കേട് കണ്ടെത്തിയതും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.