തെലുംഗ്-തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങി നടി മീരാ ജാസ്മിൻ. പത്ത് വര്‍ഷത്തിന് ശേഷമാണ് വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം തിരികെ എത്തുന്നത്.
സീ സ്റ്റുഡിയോസും കിരണ്‍ കൊരപട്ടിയും ചേര്‍ന്നാണ് വിമാനം നിര്‍മ്മിക്കുന്നത്. തെലുംഗ്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീര ജാസ്മിന്റെ പിറന്നാളിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരം വിമാനം സിനിമയുടെ ഭാഗമാകുന്ന വിവരം പ്രഖ്യാപിച്ചത്.
ചിത്രത്തില്‍ സമുദ്രകനിയും പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2004ലാണ് മീര ജാസ്മിന് തന്റെ ആദ്യ തെലുംഗ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമ്മായി ബാഗുണ്ടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2013ല്‍ മോക്ഷയാണ് മീര അവസാനമായി ചെയ്ത തെലുംഗ് ചിത്രം.
മലയാളത്തിൽ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകളാണ് അവസാനമായി റിലീസ് ചെയ്ത മീര ജാസ്മിന് ചിത്രം.