വാറിങ്റ്റൺ : സെന്റ് ഹെലൻ ഹോളി ക്രോസ്സ് ചർച്ച് വാറിങ്റ്റൺ സഭയിലെ അംഗങ്ങളായ കോട്ടയം ചിങ്ങവനം സ്വദേശിയായ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും രണ്ടാമത്തെ മകളും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വർഷ നഴ്സിങ് വിദ്യാര്‍ഥിനിയുമായ മെറീന ബാബു (20 ) യു കെ യിൽ നിര്യാതയായി. ബ്ലഡ് കാന്‍സര്‍ രോഗ ബാധിതയായിരുന്നു മെറീന. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിതീകരിച്ചത്. തുടർന്ന് കീമോതെറാപ്പി ആരംഭിച്ചിരുന്നു. റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്. മൂത്ത സഹോദരി മെർലിൻ വാറിങ്റ്റൺ എൻ ഹെച്ച് എസ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്.
Advertisements