ഇടുക്കി: മദ്യം വാങ്ങാനുള്ള കാശിനായി കാണിക്ക വഞ്ചി കുത്തി തുറന്നയാളെ പിടികൂടി ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ് . മഞ്ചുമല അരുണ്‍ ഭവനില്‍ ആനന്ദ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീല്‍ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്.
പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചു. എന്നാല്‍ പൊലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാവിലെ ടൗണില്‍ നിന്നും ആനന്ദകുമാറിനെ പിടികൂടി. മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1500 ഓളം രൂപയാണ് ഇയാള്‍ മേഷ്ടിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.