കൊടുവള്ളിയില്‍ വില്‍പ്പനക്കായി എത്തിച്ചത് 17 ഗ്രാം എംഡിഎംഎ; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയില്‍ വില്‍പ്പനക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊടുവള്ളി, വാവാട് തെക്കേടത്ത് മുഹമ്മദ് ഫൗസ് (36)നെയാണ് ഇന്ന് രാവിലെ ആറ് മണിയോടെ കൊടുവള്ളി വാവാട് നാഷണല്‍ ഹൈവേയില്‍ വെച്ച്‌ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

ഇലക്ഷനോട് അനുബന്ധിച്ച്‌ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. കോഴിക്കോട്, താമരശ്ശേരി ഭാഗത്തെ സ്ഥിരം ലഹരി വില്‍പനക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നരിക്കുനിയില്‍ ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തുന്നതിന്റെ മറവിലാണ് ലഹരി വില്‍പന. ലഹരിക്ക് അടിമയായ ഇയാള്‍ രണ്ടു വർഷമായി ലഹരി വില്‍പന തുടങ്ങിയിട്ടെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.