മസ്കറ്റ് : പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ജയം. ഒമാനിലെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് കോംപ്ലക്സില്‍ ചൈനീസ് തായ്പേയിയെ 18-0 എന്ന് സ്കോറിന് ഇന്ത്യ തകര്‍ത്തു.ക്യാപ്റ്റന്‍ ഉത്തം സിംഗാണ് പിനൊന്നാം മിനിട്ടില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഉത്തം സിംഗ് രണ്ട് വട്ടം ഗോള്‍ വല കുലുക്കി. അതേ മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ ധാമി ബോബി സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.
അരയിജീത് സിംഗ് ഹുണ്ടല്‍ നാല് ഗോളുകള്‍ നേടി. ആദിത്യ അര്ജുന് ലാലാഗെ രണ്ട് ഗോളും , അമന്‍ദീപ് മൂന്നു ഗോളും നേടി.അംഗദ് ബിര്‍ സിംഗ് , യോഗേംബര്‍ റാവത്ത് എന്നിവര്‍ ഓരോ ഗോളടിച്ചു. ആദ്യ പാദത്തില്‍ ശാരദാ നന്ദ് തിവാരി , നാലാം പാദത്തില്‍ അമീര്‍ അലി, ചന്ദുര ബോബി പൂവണ്ണ എന്നിവരുടെ ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നായിരുന്നു.മൂന്ന് പോയിന്റും 18 ഗോള്‍ വ്യത്യാസവുമായി ഇന്ത്യ ഇപ്പോള്‍ പൂള് എയില്‍ മുന്നിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച ചൈനീസ് തായ്പേയിയെ 15-1ന് തോല്‍പ്പിച്ച പാകിസ്ഥാന് 14 ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിനെ 7-1ന് പരാജയപ്പെടുത്തിയ ജപ്പാന് പോയിന്റ് നിലയില്‍ മൂന്നാമതാണ്. പൂള് എയിലെ അഞ്ച് ടീമുകളില്‍ തായ്ലന്ഡ് നാലാമതും ചൈനീസ് തായ്പേയ് അവസാന സ്ഥാനത്തുമാണ്.
ഇന്ത്യന്‍ ഹോക്കി ടീം വ്യാഴാഴ്ച ജപ്പാനെയും തുടര്‍ന്ന് ശനിയാഴ്ച ചിരവൈരികളായ പാകിസ്ഥാനെയും ഞായറാഴ്ച തായ്ലന്ഡിനെയും നേരിടും.