വയനാട് : വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ തഹസില്‍ദാര്‍ എം.എസ് ശിവദാസന്റെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കും.
കോളേജില്‍ ക്രമസമാധാനം പാലനത്തിനായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും സഹകരിക്കണം. കോളേജിന്റെ ഭാഗത്ത് നിന്ന് കുട്ടികളെ ബോധവ്തക്കരിക്കുന്നതിനുളള നടപടികളുണ്ടാകണം. രക്ഷാകര്‍ത്തൃ സമിതികള്‍ ചേര്‍ന്ന് കോളേജ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പുറത്ത് നിന്നുളളവര്‍ കോളേജിലെത്തി സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമൊഴിവാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തണം, ലഹരി വിരുദ്ധ ബോധവ്തക്കരണത്തിനായി പോലീസ്, എക്‌സൈസ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ബോധവ്ത്ക്കരണ ക്ലാസുകള്‍ നടത്തണം എന്നീ തീരുമാനങ്ങളും യോഗത്തിലുണ്ടായി.
യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, പ്രിന്‍സിപ്പാള്‍ സി. സ്വര്‍ണ്ണ, എച്ച് .ഒ.ഡി ജോണ്‍സണ്‍ ജോസഫ്, ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെറിഫ് , വാര്‍ഡ് മെമ്പര്‍ മിനി കുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.