മെറിറ്റോറിയസ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു

പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി പെൺകുട്ടികൾക്കായുളള മെറിറ്റോറിയസ്
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 2021- 22 അദ്ധ്യയന വർഷം കേരളത്തിനുളളിലുളള സർക്കാർ യൂണിവേഴ്സിറ്റി അഫിലിയേഷനുളള സ്ഥാപനങ്ങളിൽ ഡിപ്ലോമ, ബിരുദം,ബിരുദാനന്തര ബിരുദം, മെഡിക്കൽ/ എഞ്ചിനിയറിംഗ് കോഴ്സുകളിൽ പഠിക്കുന്നതും പാമ്പാടി ബ്ലോക്ക് പരിധിയിൽ
താമസിക്കുന്നവരുമായ പട്ടികജാതി പെൺകുട്ടികൾ അപേക്ഷയും
അനുബന്ധ രേഖകളും ഫെബ്രുവരി 2-ാം തീയതിയ്ക്ക് മുൻപായി പാമ്പാടി
ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ
സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് – 8547630068.

Advertisements

Hot Topics

Related Articles