ലോകകപ്പ് യോഗ്യത റൗണ്ടില്‍ പരാഗ്വെയോട് തോറ്റ് അർജന്റീന. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെല്‍ ചാക്കോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്.ലൗട്ടാരോ മാർട്ടിനെസിലൂടെ അർജൻ്റീനയാണ് ആദ്യം ലീഡെടുത്തത്. എൻസോ ഫെർണാണ്ടസസിന്റെ അസിസ്റ്റില്‍ 11-ാം മിനിറ്റിലായിരുന്നു താരം ഗോള്‍ നേടിയത്. അർജന്റീന ജഴ്‌സിയില്‍ താരത്തിന്റെ 31-ാം ഗോള്‍ കൂടിയായിരുന്നു ഇത്.എന്നാല്‍ ഗോള്‍ വീണ് മിനുറ്റുകള്‍ക്കകം തന്നെ പരാഗ്വെ തിരിച്ചടിച്ചു.19-ാം മിനിറ്റില്‍ അൻ്റോണിയോ സനാബ്രിയയാണ് ആതിഥേയർക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒമർ അല്‍ഡെറെറ്റ് ഫ്രീകിക്കിലൂടെ പരാഗ്വെയ്ക്ക് വിജയ ഗോളും നേടിക്കൊടുത്തു.
ഗോള്‍ വഴങ്ങിയ ശേഷം കളി തിരിച്ചുപിടിക്കാൻ അർജന്റീനൻ മുന്നേറ്റം ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കളിയില്‍ 77 ശതമാനം ബോള്‍ പൊസിഷൻ അർജന്റീനയുടെ കയ്യിലായിരുന്നു. 650 പാസുകള്‍ അർജന്റീന നല്‍കിയപ്പോള്‍ 184 പാസുകളാണ് പരാഗ്വെ മത്സരത്തില്‍ നടത്തിയത്.അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയോട് സമനില വഴങ്ങി. വെനസ്വേലയിലെ മതൂരിനിലെ മൊന്യൂമെന്റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഒന്നേ ഒന്ന് ഗോള്‍ നിലയില്‍ അവസാനിച്ചു. ബ്രസീലിന് വേണ്ടി ബാഴ്‌സലോണയില്‍ മിന്നും ഫോമില്‍ കളിക്കുന്ന റാഫിഞ്ഞയാണ് ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്കകം ടെലെസ്കോ സെഗോവിയയിലൂടെ ആതിഥേയർ സമനില പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവില്‍ 89-ാം മിനിറ്റില്‍ ഗോല്‍സാലസിലൂടെ വെനസ്വേല വിജയഗോളും നേടി.റയല്‍ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാല്‍റ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. 62-ാം മിനിറ്റിലായിരുന്നു ബ്രസീലിന് പെനാല്‍റ്റി ലഭിച്ചത്. ഈ സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പില്‍ 17 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 22 പോയന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.