വാഷിങ്ങ്ടൺ : അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമായിരുന്ന ഇന്റർ മിയാമി പ്ലെഓഫിലെ തോല്‍വിയോടെ ടൂർണമെന്റില്‍ നിന്ന് പുറത്ത്. അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്റർ മിയാമി പരാജയം ഏറ്റു വാങ്ങിയത്. ഇന്റർ മിയാമിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് തന്നെയാണ് മത്സരം നടന്നത്. ഇത്തവണത്തെ ലീഗ് ചാമ്ബ്യന്മാരാകാൻ ഏറ്റവും യോഗ്യരായ ടീം ആയിരുന്നു ഇന്റർ മിയാമി. ഉയർന്ന പോയിന്റുകളുമായി എംഎല്‍എസ് കിരീടം സ്വന്തമാക്കിയ റെക്കോഡ് നേടിയിരുന്നെങ്കിലും കിരീടം നേടാനാവാത്തത് ലയണല്‍ മെസിയെ സംബന്ധിച്ച് വേദന തന്നെയാണ്.മത്സരത്തില്‍ മികച്ച പ്രകടനം തന്നെയാണ് ലയണല്‍ മെസി നടത്തിയത്. ഒരു ഗോള്‍ കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധനിര താരങ്ങളുടെ പിഴവാണ് ഇന്റർമയാമിക്ക് തിരിച്ചടിയായിട്ടുള്ളത്. ആദ്യത്തെ രണ്ട് പാദങ്ങളിലെയും ടോട്ടല്‍ സമനിലയില്‍ ആയതിനെ തുടർന്നാണ് മൂന്നാം പാദ മത്സരം നടന്നത്. ഇതില്‍ പരാജയപ്പെട്ടതോടെ ഇന്റർമയാമി പുറത്താവുകയായിരുന്നു.നിരവധി സൂപ്പർ താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടാണ് അവർ ഇത്രയും മത്സരങ്ങള്‍ വിജയിച്ച് മുന്നേറിയത്. എന്നാല്‍ നിരാശയോടെയുള്ള അവസാനം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.