പാരീസ് : സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി.ലോകകപ്പിന് ശേഷം മെസ്സിയുമായി മറ്റൊരു പദ്ധതി ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”ലയണല്‍ മെസ്സിയെയും എംബാപ്പെയെയും നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും അവര്‍ ലോകകപ്പിലെ മികച്ച കളിക്കാരനും മികച്ച ഗോള്‍ വേട്ടക്കാരനുമാണ്. മെസ്സിയെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, ലോകകപ്പിന് ശേഷം അദ്ദേഹവുമായി ഒരു പദ്ധതി സംസാരിക്കാനിരിക്കുകയാണ്”-നാസര്‍ ഖലീഫി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ സഹതാരങ്ങളാണ്. 2017-ലാണ് എംബാപ്പെ പി.എസ്.ജിയിലെത്തിയത്. ഈ വര്‍ഷം ആദ്യം അദ്ദേഹം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്നും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് പി.എസ്.ജിയുമായി കരാര്‍ നീട്ടി.