സ്പോർട്ട്സ് ഡെസ്ക്ക് : സൂപ്പര്‍ താരം ലയണല്‍ മെസി ഇറങ്ങിയിട്ടും രക്ഷയില്ലാതെ ഇന്റര്‍ മയാമി. എംഎല്‍എസ് സീസണിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി.എവേ മത്സരത്തില്‍ ഷാര്‍ലറ്റ് എഫ്സിയാണ് ഇന്റര്‍ മയാമിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഹോം സ്റ്റേഡിയത്തില്‍ വെച്ച് ഷാര്‍ലറ്റിനോട് മയാമി തോറ്റിരുന്നു. പക്ഷേ, അന്ന് മെസി കളിച്ചിരുന്നില്ല.
ഷാര്‍ലറ്റ് എഫ്സിക്കെതിരെ ഇന്ന് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ഇറങ്ങിയ മെസിക്ക് രണ്ട് ഗോളുകള്‍ നേടാനുള്ള അവസരം ലഭിച്ചിരുന്നു. 49 ആം മിനിറ്റില്‍ ഒരു ചിപ് ഷോട്ടിലൂടെ അര്‍ജന്റീന സൂപ്പര്‍ താരം ഷാര്‍ലറ്റിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. 62 ആം മിനിറ്റില്‍ മെസിയുടെ ഗോള്‍ എന്നുറച്ച ഒരു ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി കഷ്ടിച്ച്ലക്ഷ്യം കാണാതെ പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ മെസിയുടെ കളി കാണാൻ 66,000 ത്തിലധികം പേര് എത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫിലായിരുന്നു മത്സരം. 13 ആം മിനിറ്റിലാണ് ഷാര്‍ലറ്റ് എഫ്സി ഇന്റര്‍ മയാമിയുടെ തോല്‍വിക്ക് കാരണമായ ഗോള്‍ നേടിയത്. കാല്ഡെറോണായിരുന്നു ഗോള്‍ സ്കോറര്‍. നിര്‍ണായക വിജയത്തോടെ ഷാര്‍ലറ്റ് എഫ്സി പ്ലേ ഓഫിന് യോഗ്യത നേടി.