സൂറിക്: കാല്പന്ത് കളിയിൽ ലോകത്തെ ഏറ്റവും മികച്ച പ്ലയറെ ഇന്ന് അറിയാം. ലോക ഫുട്ബോൾ ഇതിഹാസം മെസിയും പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും തമ്മിലായിരിക്കും ശക്തമായ പോരാട്ടം.എന്തായാലും ലോക ഫുട്ബോൾ ആരാധകർ കാതോര്‍ത്ത് കാത്തിരിക്കുന്ന മുഹൂർത്തത്തിന് ഇന്ന് ഫലം പറയും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന പ്രഖ്യാപനം കോവിഡ് മൂലം നീട്ടി വയ്ക്കുകയായിരുന്നു.
ബയേണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കറായ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി അര്‍ജന്റീനയുടെ പി.എസ്.ജി താരം ലയണല്‍ മെസ്സിയുമാണ് സാധ്യതപട്ടികയില്‍ മുന്നില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സീസണില്‍ 29 കളികളില്‍ 41 ഗോളുമായി 2020ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുരസ്കാരം ലെവന്‍ഡോവ്സ്കി സ്വന്തമാക്കിയിരുന്നു. അതേ നേട്ടം ബാലണ്‍ ദി ഓറിലും പിടിയിലൊതുക്കാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. എന്നാല്‍, ബാഴ്സക്കൊപ്പം അവസാന സീണില്‍ 30 ഗോള്‍ നേടിയ മെസ്സി കോപ അമേരിക്കയില്‍ അര്‍ജന്റീനയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 28 വര്‍ഷത്തെ കാത്തിരിപ്പാണ് അതോടെ അര്‍ജന്റീന മെസ്സിക്കൊപ്പം പഴങ്കഥയാക്കിയത്. ഇത്തവണയും മെസ്സി സ്വന്തമാക്കിയാല്‍ ഏഴാം തവണയെന്ന റെക്കോഡ് മിശിഹാ സ്വന്തം പേരിൽ കുറിക്കും.
ഫ്രാന്‍സിന്റെ റയല്‍ താരം കരീം ബെന്‍സേമ, പുതുതായി യുനൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്‍ഡ്, നെയ്മര്‍, മുഹമ്മദ് സലാഹ് തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്. ബാഴ്സ ക്യാപ്റ്റന്‍ അലക്സിയ പുടെലാസാണ് വനിതകളില്‍ മുന്നില്‍.