സിഎംഎസിൽ മെസി പറന്നിറങ്ങി; ഖത്തറിലെ കളിയാരവം ഇങ്ങ് സിഎംഎസിലും; കോളേജിലെ ഗ്രേറ്റ് ഹാളിൽ ബിഗ് സ്‌ക്രീനിൽ ലോകകപ്പ് മത്സരം വച്ച് കോളേജ് അധികൃതർ

കോട്ടയം: ഖത്തറിലെ കളിയാരവം ഗ്രേറ്റ് ഹാളിലെത്തിച്ച് വെരി ഗ്രേറ്റായി സിഎംഎസ് കോളേജ്. കോളേജിന്റെ ഗ്രേറ്റ് ഹാളിൽ ബിഗ് സ്‌ക്രീനിൽ അർജന്റീന നെതർലൻഡ്‌സ് മത്സരം പ്രദർശിപ്പിച്ചാണ് മാനേജ്‌മെന്റ് വ്യത്യസ്തമായ സമീപനം സ്വീകരിച്ചത്. വിദ്യാർത്ഥികൾ ആവേശത്തോടെ കയ്യടിച്ചും ആർപ്പുവിളിച്ചും സ്വീകരിച്ചതോടെ മത്സരാവേശം സിഎംഎസിലും മികച്ചതായി മാറി.

Advertisements

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്ന വെള്ളിയാഴ്ച മുതലാണ് സിഎംഎസ് കോളേജിൽ ബിഗ് സ്‌ക്രീനിൽ പ്രദർശനം നടന്നത്. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർ രാത്രിയിൽ അർജന്റീന നെതർലൻഡ്‌സ് മത്സരം കാണാനെത്തിയത് ആവേശമായി. കേരളത്തിൽ മറ്റൊരു കോളേജ് മാനേജ്‌മെന്റും നടത്താത്ത മാതൃകാപരമായ പ്രവർത്തനമാണ് സിഎംഎസ് കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കായി സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ കോളേജ് മാനേജ്‌മെന്റിന്റെ ഇടപെടലിനെ പ്രശംസിച്ച് വിദ്യാർത്ഥികളും രംഗത്ത് എത്തി.

Hot Topics

Related Articles