പാരിസ്: മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണൽ മെസ്സിക്ക്.
ഇത് രണ്ടാം തവണയാണ് ലോറസ് പുരസ്കാരം മെസ്സി നേടുന്നത്. കൂടാതെ ഈ വർഷത്തെ മികച്ച ടീമായി അർജന്റീനയും ലോറസ് പുരസ്കാരത്തിന് അർഹരായി.
Advertisements
ഇന്നലെ പാരിസിൽ നടന്ന പുരസ്കാര ചടങ്ങിൽ ഹോളിവുഡ് സിനിമ മേഖലയിലുള്ളവരും കായിക രംഗത്തുള്ളവരുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്സ് വെസ്റ്റാപ്പന് എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്കാരം സ്വന്തമാക്കിയത്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായിക നേട്ടങ്ങൾക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന എല്ലാ വർഷവും നടത്തുന്ന ഒരു അവാർഡ് ചടങ്ങാണ് ലോറസ് പുരസ്കാരം.