കപ്പിൽ മിശിഹാ മുത്തം…! മെസിഹാ നിങ്ങൾ സമ്പൂർണനായി; ലോകത്തിന്റെ നെറുകയിൽ ഇനി തല ഉയർത്തി മടങ്ങാം; രാജ്യത്തെ നെഞ്ചോട് ചേർത്ത ഇതിഹാസത്തിന് സമ്പൂർണനായി മടക്കം

ഖത്തർ
സ്വർണം പൂശിയ ആ ഭൂലോകം മെസി എന്ന ഇതിഹാസത്തിനായി കഴിഞ്ഞ എട്ടു വർഷമായി കാത്തിരിക്കുകയായിരുന്നു. അന്ന് മറക്കാനയുടെ മൈതാന മധ്യത്തിൽ, ഗോഡ്‌സേ എന്ന ചെകുത്താന്റെ പുത്രൻ, ദൈവ പുത്രനു കപ്പിനുമിടയിൽ കാൽകൊണ്ട് തടയിട്ടപ്പോൾ ലോകം അവനു വേണ്ടി കണ്ണീരൊഴുക്കി. കാൽപ്പന്തിന്റെ ലോകകളിക്കളത്തിൽ അവൻ ഇനിയില്ലെന്ന് ബൂട്ടഴിച്ചുറക്കെ പ്രഖ്യാപിച്ചു.
ബ്രസീലിൽ നിന്ന് റഷ്യയിലെത്തിയപ്പോഴും ആ ഇതിഹാസത്തിന്റെ ചുണ്ടുകളുടെ ചുടുചുംബനം തന്റെ നെറുകയെ പുണരുന്നത് കാണാനാണ് ആ സ്വർണ്ണക്കപ്പ് കാത്തിരുന്നത്. എന്നാൽ, അന്നൊരു ചെറുപ്പക്കാരൻ മെസിയുടെ മുന്നിൽ വഴി മുടക്കിയായി അവതരിച്ചു. എംബാപ്പേയുടെ നേരമ്പോക്ക് പോലെയുള്ള ഗോളുകൾ അവന്റെ മാറിൽ തറഞ്ഞു കിടന്നു.

Advertisements

ആ വേദനകൾ കടിച്ചമർത്തിയ നാലു വർഷമാണ് ആ ദൈവപുത്രൻ കാത്തിരുന്നത്. റഷ്യയിൽ നിന്നും ഖത്തറിലെത്തിയ ആ കരുത്തൻ, തന്റെ സൈനികരെയുമായാണ് എത്തിയത്. തനിക്ക് വേണ്ടി ചാകാനും കൊല്ലാനും രക്തം ചീന്താനും മടിക്കാത്ത ഒരു കൂട്ടം യുവ സൈനികരെ. ഒപ്പം പന്തു തട്ടിയ മരിയ എന്ന മാലാഖ… മെസിഹയുടെ നെഞ്ചിടിപ്പിന്റെ താളം തൊട്ടറിഞ്ഞ ഗ്ലൗസുമായി കാവൽ നിന്ന മാർട്ടിനെസ് എന്ന എമി..! സെൽഫിയെടുത്ത അന്നു മുതൽ ഹൃദയത്തിലെ രക്തം നൽകി തന്റെ ഒപ്പം നിർത്തിയ ജൂലിയൻ ആൽവാരസ്. ഒപ്പം പന്തു തട്ടികളിക്കുകയും, ഇന്ന് കളി പറഞ്ഞു കൊടുക്കകുയും ചെയ്ത ലയണൽ സ്‌കളോനി എന്ന സർവസൈന്ന്യാധിപൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതെ ഈ പടയുമായി ഖത്തറിന്റെ മണ്ണിൽ പോരാട്ടത്തിനായി എത്തിയ മെസിയും സംഘവും സൗദിയുടെ മുന്നിൽ വീണപ്പോൾ തീർന്നെന്നു എഴുതിയവരായിരുന്നു കളിയെഴുത്തുകാരിൽ ഏറെയും. എന്നാൽ, അവിടെ നിന്ന് മൂന്നാം ദിനം ഉർത്തെഴുന്നേൽക്കുകയായിരുന്നു മിശിഹ.. തന്നെ കുരിശിൽ തറയ്ക്കാൻ കാത്തു നിന്നവർക്കു മെക്‌സിക്കോയുടെ പടക്കളത്തിൽ വച്ചായിരുന്നു മറുപടി. പോളണ്ടിനോട് തോൽക്കും, മെസിയും സംഘവും മടങ്ങും. അവർക്കുണ്ടായിരുന്നു ആ ഇടംകാലിലും ബൂട്ടിലും മറുപടി. പിന്നെ വീണത് ആസ്‌ട്രേലിയ.. അവിടെ നിന്നെത്തിയ സംഘത്തെ കാത്തിരിക്കുന്ന നെതർലൻഡ്‌സ് എന്ന ഓറഞ്ച് പടയുടെ ഇരട്ടഗോളിന്റെ വെല്ലുവിളിയെ മാർട്ടിനസ് എന്ന മാലാഖ പെനാലിറ്റി ഷൂട്ടൗട്ടിൽ കാത്തപ്പോൾ സെമിയിലേയ്ക്ക്.. ഇവിടെ നെഞ്ചു വിരിച്ച് നിന്ന ലൂക്കയുടെ ക്രോട്ട് പടയാളികളെ ഇടിവെട്ടുന്ന വേഗത്തിൽ മൂന്നു ഗോളിൽ തീർത്താണ് ഇതിഹാസ തൂല്യമായ തേരോട്ടം ഫൈനലിൽ എത്തിയത്.

സ്വന്തം തോളിൽ കയ്യിൽ, ഇടം കാലിൽ നിന്നും പാസുവാങ്ങി പഠിച്ച എംബാപ്പെയായിരുന്നു എതിരാളി. മയമില്ലാതെ എംബാപ്പേ എതിരു നിന്നെങ്കിലും മെസി എന്ന പോരാളിയ്ക്കു വിജയിക്കാതെ തരമില്ലായിരുന്നു. തന്നെ കാത്തിരുന്ന ആ ലോകത്തെ സ്വർണ്ണപ്പന്തിനെ നെഞ്ചോടു ചേർക്കാൻ വെമ്പുകയയായിരുന്നു. അങ്ങിനെ ആ ദിവസം എത്തി.. ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ നെഞ്ച് തകർത്ത രണ്ടു ഗോളുകളുമായി മിശിഹ ഇതിഹാസമായി മാറി…!!!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.