മിശിഹയെ കാത്ത മാലാഘയായി മാർട്ടിനെസ്..! എമിലിയാനോ മാർട്ടിനെസ് തടഞ്ഞിട്ട പെനാലിറ്റിയിൽ അർജന്റീനയ്ക്ക് ഉജ്വല വിജയം

ഖത്തറിന്റെ മണ്ണിൽ മിശിഹയെക്കാത്ത മാലാഖയായി മാർട്ടിനസ്. പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്കു നീണ്ട മത്സരത്തിൽ അർജന്റീനയ്ക്കു വേണ്ടി നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസാണ് ഹീറോ ആയത്. നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ മാർട്ടിനെസ് തടഞ്ഞിട്ടപ്പോൾ, അർജന്റീനയുടെ നാലു ഷോട്ടുകൾ വലയിലായി. ഇതോടെ ക്രൊയേഷ്യയ്‌ക്കൊപ്പം അർജന്റീന സെമിയിൽ മത്സരിക്കും.

Advertisements

ആദ്യം മുതൽ ആക്രമിച്ചു കളിക്കാൻ ലക്ഷ്യമിട്ടെത്തിയ അർജന്റീന അത് കളത്തിൽ നടപ്പാക്കുക തന്നെയാണ് ചെയ്തത്. ഇതിനുള്ള ഫലമാണ് ആദ്യം കണ്ടത്. നിരന്തരം അർജന്റീന നടത്തിയ ആക്രമണങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. 35 ആം മിനിറ്റിൽ പന്ത് മെസിയുടെ കാലിൽ. ബോക്‌സിനു മുന്നിൽ ഒന്ന് നൃത്തം വച്ച മെസിയുടെ കാലിൽ ആ പന്ത് ഒട്ടിച്ചേർന്നു നിന്നു. ആ നിമിഷാർദ്ധത്തിനൊടുവിൽ, ആ മാന്ത്രികൻ തന്റെ തല ഉയർത്തി വെട്ടിച്ചൊന്നു നോക്കി. മുന്നിൽ ഓടുന്ന മൊളീനയെ നോക്കി ഒരു ത്രൂ പാസ്. നെതർലൻഡ് പ്രതിരോധ ഭടന്മാർക്കിടയിലൂടെ ഒരു വര വരച്ച് കൃത്യമായി അസിസ്റ്റ്. പന്ത് മൊളീനയുടെ കാലിൽ. ഓട്ടത്തിനിടയിൽ പന്ത് വലയിലേയ്ക്കു കോരിയിട്ട മൊളീനയെ കെട്ടിപ്പിടിക്കാൻ ആദ്യം ഓടിയെത്തിയത് സാക്ഷാൽ ലയണൽ മെസിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

73 ആം മിനിറ്റിലായിരുന്നു ആ നിമിഷമെത്തിയത്. അർജന്റീനൻ ഫുട്‌ബോളിലെ ചരിത്രം തിരുത്തിയ ആ നിമിഷം. ലയണൽ മെസി അർജന്റീനൻ ഫുട്‌ബോളിലെ ഏറ്റവും വലിയ ലോകകപ്പ് ഗോൾ വേട്ടക്കാരനായ നിമിഷം. പത്തു ഗോൾ നേടിയ മെസി അർജന്റീനയുടെ ലോകകപ്പിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായി മാറി. ബോക്‌സിന്റെ ഇടത് മൂലയിൽ അക്വിനോയെ വീഴ്ത്തിയതിനു കിട്ടിയ പെനാലിറ്റി യാതൊരു ചാഞ്ചല്യവുമില്ലാതെ മെസി ഗോളാക്കി മാറ്റി. ഈ ലോകകപ്പിൽ മെസിയുടെ മൂന്നാം പെനാലിറ്റിയായിരുന്നു ഇന്ന് ലഭിച്ചത്. ഇതിൽ രണ്ടും ഗോളാക്കി മാറ്റിയ മെസി ഈ ലോകകപ്പിലെ ഗോൾ നേട്ടം മൂന്നാക്കി മാറ്റി.

83 ആം മിനിറ്റിലാണ് നെതർലൻഡ്‌സിന് ആശ്വാസമായി ഗോളെത്തിയത്. ബോക്‌സിനു പുറത്തു നിന്നു ലഭിച്ച ഫ്രീക്കിക്കിൽ കിടിലൻ പഞ്ചുമായി വോട്ട് വെഗ് ഹോട്ടിന്റെ ഒരു കിടിലൻ പഞ്ച് ഹെഡർ കണ്ട് എമിലിയാനോ മാർട്ടിനസ് മുഴുനീള ഡൈവ് നടത്തിയെങ്കിലും പന്ത് വലയിലേയ്ക്കു തറഞ്ഞു കയറി. ഒരു ഗോൾ വീണതോടെ ആദ്യം മുതൽ പുറത്തെടുത്തിരുന്ന പരുക്കൻ അടവുകൾ വീണ്ടും നെതർലൻഡ് പുറത്തെടുത്തു. ലയണൽ മെസിയെ മൈതാനമധ്യത്തിൽ വച്ചു പോലും ഫൗൾ ചെയ്തു, പിടിച്ചു വലിച്ചും വീഴ്ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇതിനിടെ പരേഡസിന്റെ ഫൗളിൽ നെതർൻഡ് താരം മൈതാനത്ത് മുഖമടിച്ച് വീണതോടെ നെതർലൻഡ്‌സ് സൈഡ് ബെഞ്ചടക്കം ഗ്രൗണ്ടിലേയ്ക്കിറങ്ങി വന്നു. താരങ്ങൾ തമ്മനിലുള്ള ഉന്തിലും തള്ളിലും വരെ കാര്യങ്ങൾ എത്തി. ഒടുവിൽ പരേഡെസിനും വിർജിലിനും മഞ്ഞക്കാർഡ് നൽകി കാര്യങ്ങൾ റഫറി തീർത്തു. 110 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിയാണ് നെതർലൻഡ് തിരിച്ചടിച്ചത്. ഇതോടെ കളി സമനിലയിലായി. വെർഗ് ഹോസ്റ്റ് തന്നെയാണ് ഈ ഗോളും നേടിയത്. പിന്നീട് 30 മിനിറ്റിലേയ്ക്കു നീണ്ട എക്‌സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്നാണ് പെനാലിറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്‌ക്കെതിരെ കിക്ക് എടുത്ത നെതർലൻഡ്‌സിന്റെ ആദ്യ രണ്ടു കിക്കുകളും മാർട്ടിനെസ് തടഞ്ഞിട്ടു. പിന്നീടുള്ള മൂന്നു കിക്കുകളും നെതർലൻഡ്‌സ് ഗോളാക്കിയെങ്കിലും അർജന്റിനെ ഒന്നൊഴികെ നാലു ഗോളാക്കിയതോടെ കളി കയ്യിലായി.

Hot Topics

Related Articles