മെക്‌സിക്കൻ തിരമാല മറികടക്കാൻ മെസിയും സംഘവും ഇന്നിറങ്ങുന്നു; സ്‌കൊളാരിയുടെ മനസിലെ കവിത മെസിയുടെ ഇടംകാലിൽ വിരിയുമെന്ന പ്രതീക്ഷയിൽ ആരാധകക്കൂട്ടം; ഖത്തറിൽ നിന്നും ജാഗ്രതാ ന്യൂസ് പ്രതിനിധി ലിജോ ജേക്കബ്

കളത്തിലെ കളി

Advertisements
ലിജോ ജേക്കബ്


ഇന്ന് അർജന്റീനയ്ക്ക് മരണക്കളിയാണ്.. അർജന്റീനൻ ആരാധകർക്കും. ഇന്ന് ഒരു പരാജയമോ സമനിലയോ പോലും അർജന്റീനയ്ക്ക് ലോകകപ്പിന് പുറത്തേയ്ക്കുള്ള വഴിയൊരുക്കും. 1962 ന് ശേഷം ആദ്യമായി അർജന്റീന ആദ്യ റൗണ്ടിൽ പുറത്താകുന്ന ഞെട്ടിക്കുന്ന ആ കാഴ്ച കാണാൻ ആരാധകർക്ക് ഒട്ടും ആഗ്രഹമുണ്ടാകില്ല. കഴിഞ്ഞ ദിവസത്തെ സൗദിക്കെതിരായ അപ്രതീക്ഷിത തോൽവിയ്ക്കു ശേഷം ഇന്ന് മെക്‌സിക്കോയെ നേരിടാനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അർജന്റീനൻ ആരാധകരുടെ മനസിൽ ഇന്നുണ്ടാകില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് അനുസരിച്ചുള്ള പ്ലാനാകും മെസിയുടെ കാലുകളിലൂടെ കളത്തിൽ നടപ്പാക്കാൻ ലയണൽ സ്‌കലോനി എന്ന തന്ത്രജ്ഞൻ ഒരുക്കി വയ്ക്കുന്നതും. പോളണ്ടിനെതിരായ സമനിലയോടെ ഒരു പോയിന്റ് കൈവശമുള്ള മധ്യഅമേരിക്കൻ രാജ്യമായ മെക്‌സിക്കോയ്ക്ക് ഇനി മുന്നോട്ട് പോകണമെങ്കിൽ ഒരു വിജയം തന്നെ വേണം. ഈ സാഹചര്യത്തിൽ ഗ്രൂപ്പിലെ പോരാട്ടം ഏറെ കടുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം രാത്രി 12.30നാണ് അർജന്റീന മെക്‌സിക്കോയെ നേരിടുന്നത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 06.30 ന് പോളണ്ട് സൗദി അറേബ്യയെ നേരിടും. ആദ്യ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയ സൗദി അറേബ്യ ഈ മത്സരത്തിൽ വിജയിച്ച് രണ്ടാം റൗണ്ട് ഉറപ്പിക്കാൻ തന്നെയാണ് ഇറങ്ങുന്നത്. ഗോളടി വീരൻ ലെവൻഡോസ്‌കിയുടെ പോളണ്ടാകട്ടെ സമനിലയിലൂടെ കിട്ടിയ ഒരു പോയിന്റ് വർദ്ധിപ്പിക്കാനാണ് കളത്തിലിറങ്ങുന്നത്. ഈ സാഹചര്യത്തിൽ വീറുറ്റ പോരാട്ടം തന്നെ ഖത്തറിൽ കാണാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.