എം ജി സര്‍വകലാശാല ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പ്; മഹാരാജാസ് കോളേജ് ചാംപ്യന്മാര്‍

കോട്ടയം: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ വെച്ച് നടന്ന എംജി സര്‍വകലാശാല ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം മഹാരാജാസ് കോളേജ് ചാമ്പ്യന്മാരായി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് രണ്ടാം സ്ഥാനവും,മൂലമറ്റം സെന്റ് ജോസഫ് കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മഹാരാജാസ് കോളേജിലെ ശ്യാംജിത്ത് ഇ. എസിനെ മിസ്റ്റര്‍ എംജി യൂണിവേഴ്‌സിറ്റി ആയി തെരഞ്ഞെടുത്തു.

Advertisements

സമാപന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജ് പ്രിന്‍സിപ്പല്‍ റെജി വര്‍ഗീസ് മേക്കാടന്‍,ബര്‍സാര്‍ ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍, ഡോ.വിയാനി ചാര്‍ളി, ബേബി പ്ലാക്കൂട്ടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Hot Topics

Related Articles