കോട്ടയം : എം ജി സർവകലാശാലയുടെ പുതിയ ബഡ്ജറ്റ് സിൻഡിക്കേറ്റ് അവതരിപ്പിച്ചു. എം ജി സർവ്വകലാശാലക്ക് 624 കോടി 35 ലക്ഷം രൂപ വരവും, 691 കോടി 97 ലക്ഷം രൂപ ചിലവും, 67.97 ലക്ഷം രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. പ്രതീക്ഷിത റവന്യൂ കമ്മി സർക്കാരിൽ നിന്നുള്ള അധിക ധനസഹായം, അധിക വിഭവ സമാഹരണം വഴി നികത്താമെന്ന് പ്രതീക്ഷിക്കുന്നതായി സിൻസിക്കേറ്റ് പറഞ്ഞു.
പത്ത് പുതിയ പഠന വകുപ്പ് ,കായിക രംഗത്തിന് പ്രത്യേക പരിഗണന നൽകി സർവ്വകലാശാലാ പഠന സമയത്ത് തന്നെ ഒളിപ്യൻമാരെ സൃഷ്ടിക്കാനുള്ള പദ്ധതി, രക്ഷിതാക്കൾക്കായി കരുതൽ പദ്ധതി, ട്രാൻസ് ജെൻഡേഴ്സായിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതി, എം.ജി യു ടീം ഓൺ സ്പോട്ട് എന്ന സ്ഥിരം സന്നദ്ധ സേന, തുടങ്ങി വിവിധ പരിശ്രമങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയതായി സർവകലാശാല അധികൃതർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവ്വകലാശാലയെ മികവിലേക്ക് നയിക്കുന്ന ബജറ്റാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.സാബു തോമസും അറിയിച്ചു