എം ജി സർവകലാശാല ; പരീക്ഷാ തീയതികൾ – സീറ്റൊഴിവ്‌ – നിയമനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം

പരീക്ഷകൾ മാറ്റി

Advertisements

മഹാത്മാഗാന്ധി സർവകലാശാല നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി ജി/ ബി എഡ്  പ്രവേശനം: എസ്.സി/എസ്.ടി രണ്ടാം അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള പി ജി/ ബി എഡ് പ്രവേശനത്തിന് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ടാം പ്രത്യേക അലോട്‌മെന്റിൽ   ഇതു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്ട് ആയി പോയവർക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാഞ്ഞവർക്കും നവമ്പർ 12 ന് വൈകിട്ട് 4 വരെ അപേക്ഷിക്കാൻ സൗകര്യം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം  അലോട്മന്റിനു പരിഗണിക്കപ്പെടാതെ പോയവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകായി ഫീസ് ഒടുക്കാതെ തന്നെ  നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച്   www.cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാവുന്നതാണ് പ്രത്യേക അലോട്മന്റിൽ പങ്കെടുക്കുന്നവർ   പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

മാനേജ്‌മെന്റ് ക്വാട്ടാ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ എന്നീ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവിൽ അപേക്ഷിച്ചിട്ടുള്ള പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലെപ്പെട്ടവർ തങ്ങളുടെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച്  www.cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ പ്രസ്തുത വിഭാഗക്കാർക്ക്പ്രത്യേകമായി നൽകിയിട്ടുള്ള ലിങ്കിൽ ലോഗിൻ ചെയ്യുക. ഇതു വഴി പുതിയ ഓപ്ഷനുകൾ നൽകാനും നേരത്തേ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ  ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനും അവസരം ലഭിക്കും.  പ്രത്യേക അലോട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ പി ജി/ ബി എഡ് പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനായി   www.cap.mgu.ac.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ബിരുദ – ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമുകൾ: കോളേജ്തല പ്രവേശനം നവംബർ 12 വരെ

 
മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സപ്ലിമെന്ററി അലോട്‌മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ (നവംബർ 12) വൈകീട്ട് നാലിന് പൂർത്തീകരിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ അതത് കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. സംവരണ മെരിറ്റ് തത്വങ്ങളും പ്രവേശനം സംബന്ധിച്ച് സർവകലാശാല പുറപ്പെടുവിച്ചിട്ടുള്ള മറ്റ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം കോളേജുകൾ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ. പ്രവേശനം സംബന്ധിച്ചോ ഫീസ് സംബന്ധിച്ചോ വിദ്യാർഥികൾക്കുള്ള പരാതികൾ സർവകലാശാലയ്ക്ക് രേഖാമൂലം സമർപ്പിക്കാവുന്നതാണ്.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ്  ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ നവംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് റീഅപ്പിയർ ചെയ്യുന്ന വിദ്യാർഥികൾ പേപ്പറിനുള്ള നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം.

പിഎച്ച്.ഡി. പ്രവേശനം; നവംബർ 16 വരെ അപേക്ഷിക്കാം

 
മഹാത്മാഗാന്ധി സർവകലാശാലയുടെ 2021 വർഷത്തെ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 16 വരെ phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അതോടൊപ്പം സമർപ്പിച്ച രേഖകളുടെയും പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. വിശദവിവരം www.mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

യോഗയിൽ പി.ജി. ഡിപ്ലോമ

 
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗയിലുള്ള ബിരുദനന്തര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ചേരാൻ താല്പര്യമുള്ളവർ നവംബർ 17ന് രാവിലെ 10ന് സർവകലാശാല കാമ്പസിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925, 9947549988.

എം.ബി.എ. മേഴ്‌സിചാൻസ്

 
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. (2017ന് മുമ്പുള്ള അഡ്മിഷൻ) മേഴ്‌സിചാൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ  എം.ടെക് എനർജി സയൻസ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ രണ്ടും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ ഓരോ സീറ്റു വീതവും ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 12ന് ഉച്ചയ്ക്ക് 12ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജാരാകാത്തപക്ഷം ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 15ന് രാവിലെ 11ന് പരിഗണിക്കും. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9400630354.

പ്രോജക്ട് അസിസ്റ്റൻറ്: താത്ക്കാലിക നിയമനം

 മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജിയിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാലുമാസത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ നവംബർ 23ന് രാവിലെ 10.30ന് സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകുക. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ മറ്റുളള ലൈഫ് സയൻസ് വിഷയങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്നിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത, ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഇന്റർവ്യൂവിന് എത്തണം. അന്വേഷണങ്ങൾക്ക് ഫോൺ – 9497664697.

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ (2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ  – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – റഗുലർ (2016 അഡ്മിഷൻ), സപ്ലിമെന്ററി (2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.