എം ജി സർവകലാശാല വാർത്തകൾ ; വിശദ വിവരങ്ങൾ അറിയാം

അന്തർദ്ദേശീയ കോൺഫറൻസ് നവംബർ 12 മുതൽ

Advertisements

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, പോളിഷ് സർവകലാശാലകളായ റോക്ക്‌ലോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഒമാനിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീൻ ലാമർ എന്നിവയുമായി സഹകരിച്ച് നടത്തുന്ന മെറ്റീരിയൽസ് സയൻസ് ഗവേഷണത്തിലെ പുത്തൻ പ്രവണതകളെക്കുറിച്ചുള്ള മൂന്നുദിവസത്തെ ഓൺലൈൻ-അന്തർദ്ദേശീയ കോൺഫറൻസ് ഇന്ന് (നവംബർ 12) രാവിലെ ആരംഭിക്കും. എം.ജി. സർവകലാശാല വൈസ് ചാൻസലറും പോളിമർ-നാനോസയൻസ് മേഖലകളിലെ പ്രമുഖ ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സൈബീരിയൻ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ടിഷ്യാന വൊലോവാ, പ്രൊഫ. എക്‌തെരിനാ ഷാഷാറ്റ്ഡ്കയ, റോക്ക്‌ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മസീജ് ജെറോസവ്‌സ്‌കി, ഡാൻസ്‌ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജോസഫ് ടി. ഹാപോന്യുക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൗതിക ശാസ്ത്ര മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾ, അവയുടെ പ്രയോഗ സാധ്യതകൾ, പുതിയ വെല്ലുവിളികൾ, അവസരങ്ങൾ എന്നിവയാണ് കോൺഫറൻസിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ ഗവേഷകർ കോൺഫറൻസിൽ പ്രഭാഷണം നടത്തും. കൂടാതെ എഴുപതോളം പ്രതിനിധികളും പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സംവദിക്കും. ആദ്യദിവസത്തെ സമ്മേളനത്തിൽ പ്രധാനമായും സംരംഭകരും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള സംവാദമാണ് നടക്കുക. ഇന്ത്യൻ സർവകലാശാലകൾക്കും വിദേശ സർവകലാശാലകൾക്കുമിടയിൽ ഭൗതിക ശാസ്ത്ര ഗവേഷണ മേഖലയിൽ പുതിയ സഹകരണപാത തുറക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രൊഫ. സാബു തോമസ് സംസാരിക്കും. ഡോ. ഹന്ന ജെ മരിയക്കാണ് കോൺഫറൻസിൻ്റെ ഏകോപന ചുമതല. കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://macromol.in/nanomaterials2021/ എന്ന വെബ് സൈറ്റിൽ നിന്ന് കൂടുതൽ വിവരം ലഭിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ ലഭിക്കും.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ സിസ്റ്റമാറ്റിക്‌സ്, സെൽ ആന്റ് മോളിക്യുലാർ ബയോളജി, അക്വാട്ടിക് ഇകോളജി ആന്റ് ഫിഷറി ബയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബയോകെമിസ്ട്രി എന്നീ പേപ്പറുകളുടെ പരീക്ഷകൾ നവംബർ 16 മുതൽ നടക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷാ ഫലം

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.പി.ഇ.എസ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 20 വരെ അപേക്ഷിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.