പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്‌യു./ എം.റ്റി.എ./ എം.എച്ച്.എം./ എം.എം.എച്ച്./എം.റ്റി.റ്റി.എം (സി.എസ്.എസ്.) – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019, 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ ജനുവരി മൂന്ന് മുതൽ അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി എട്ട് മുതൽ പത്ത് വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം സെമസ്റ്റർ ബി.ടെക്ക് (പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 11 -ന് ആരംഭിക്കും.
കോവിഡ് സ്പെഷ്യൽ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സിപാസിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കായി നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റെഗുലർ – ദ്വിവത്സര കോഴ്‌സ്) പരീക്ഷ കോവിഡ്-19 രോഗ ബാധ മൂലമോ അനുബന്ധമായ മറ്റ് നിയന്ത്രണങ്ങൾ മൂലമോ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കുള്ള സ്‌പെഷ്യൽ പരീക്ഷ ജനുവരി നാലിന് തുടങ്ങും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാഫലം
2021 ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിംഗ് (നോൺ – സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ സഹിതം ഡിസംബർ അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്‌യു. (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ആക്ച്വരിയൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി – റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ഡിസംബർ 30 വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് – റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.