വിവേകാനന്ദ ചെയർ ഉദ്ഘാടനം ഇന്ന് (ജനുവരി 12)
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 12) വൈകിട്ട് 5 ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവ്വഹിക്കും. ചെയർ പ്രൊഫസർ പ്രൊഫ. പ്രാഞ്ചലി ബന്ധു ‘ഇന്ത്യയിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച്് പ്രഭാഷണം നടത്തും. ചെയർ കോ-ഓർഡിനേറ്റർ ഡോ. രാജേഷ് വി. നായർ സ്വാഗതവും സുസ്മിത കെ.എസ്. നന്ദിയും പറയും. meet.google.com/ujb-tfnb-wsr എന്ന ലിങ്ക് മുഖേന പരിപാടിയിൽ പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോക്ക്-ഇൻ ഇന്റർവ്യു
സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) നിലവിലുള്ള ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ പൊതു വിഭാഗത്തിനായുള്ള ഒരു ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഫിസിക്‌സ്/ കെമിസ്ട്രി/ ബയോളജി എന്നവിയലേതെങ്കിലും ഒന്നിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി എം.എസ്.സി ബിരുദം നേടിയവരെയാണ് പരിഗണിക്കുക. തത്തുല്യ ഗ്രേഡോടെ യോഗ്യത പരീക്ഷ പാസ്സായവരെയും പരിഗണിക്കും. ആധുനിക അനലറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്‌ലുള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 2022 ജനുവരി 22 ന് 25 നും 45 നും ഇടയിൽ. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രതിമാസം 25000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ജനുവരി 15 ന് രാവിലെ 10 ന് സർവ്വകലാശാല അഡമിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്നു എഡി. എ VII സെക്ഷനിൽ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അന്ന് നടക്കുന്ന വോക്ക്-ഇൻ ഇന്റർവ്യൂവിനായി നേരിട്ട് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വൈബ്‌സൈറ്റിൽ.