ബഹുസ്വരത: ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാതൽ – കെ.പി. ഫേബിയൻ
ഭിന്നസ്വരങ്ങളെ കേൾക്കുകയും പരിഗണിക്കുകയും അർഹതക്കനുസരിച്ച് അവയെ അംഗീകരിക്കുകയും ചെയ്യുന്ന ബഹുസ്വരതയാണ് ഇന്ത്യൻ ജനാധിപത്യ പാരമ്പര്യത്തിന്റെ കാതലെന്ന് നയതന്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.പി. ഫേബിയൻ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സർവ്വകലാശാല അന്തർ സർവ്വകലാശാല സാമൂഹിക ശാസ്ത്ര ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ഡോ. കെ. മാത്യു കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക, സാമൂഹിക, ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കതീതമായി ഏവർക്കും തുല്യനീതിയും തുല്യ അവസരവും ഉറപ്പു വരുത്തുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥപൂർണ്ണമാവുകയുള്ളു. വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും കഴിയാതെ അവയ്‌ക്കെതിരെ അസഹിഷ്ണുത നിലനിർത്തിക്കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവില്ല.
ജനാധപത്യ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ തെരഞ്ഞെടുപ്പുകളെക്കുറിച്ചു പോലും ഗൗരവതരമായ ചർച്ച രാജ്യത്ത് നടക്കുന്നില്ലെന്നത് നിർഭാഗ്യകരമാണെന്ന് ഫേബിയാൻ പറഞ്ഞു. ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങി പുറത്തു വരുന്ന പുതിയ നിർദ്ദേശങ്ങളെ ശരിയായ വിധത്തിൽ അപഗ്രഥിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാധ്യമങ്ങൾ പോലും മെനക്കെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും ചിലയവസരങ്ങളിൽ അവിശ്വസനീയമായ വാദഗതികൾ ഉയർത്തി വിശ്വസനീയത ഇല്ലാതാക്കുന്നു. ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും തൊഴിലും ഉറപ്പാക്കുന്ന വികസന മാതൃകകളാണ് ശതകോടീശ്വരൻമാർക്ക് വേണ്ടി തയ്യാറാക്കുന്ന വികസന സൂചികകളേക്കാൾ ജനാധിപത്യത്തിന് അഭികാമ്യം. അനാരോഗ്യകരമായ പ്രവണതകളെ ചെറുക്കുന്ന ജാഗ്രതയുള്ള ജനസമൂഹം തന്നെയാണ് ജനാധിപത്യത്തിന് എന്നും കരുത്ത് പകരുക എന്നും കെ.പി. ഫേബിയൻ പറഞ്ഞു.
ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. പി.കെ. മൈക്കിൾ തരകൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവി രാമൻ, ഡോ. ജോസഫ് താരാമംഗലം, ഡോ. വി. മാത്യു കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പരീപാടി ഉദ്ഘാടനം ചെയ്തു. മാത്യു കുര്യൻ ചെയർ പ്രൊഫസർ ഡോ. പി സനൽ മോഹൻ അധ്യക്ഷനായി. ഐ.യു.സി.സി.ആർ. ഡയറക്ടർ ഡോ. കെ.എം. സീതി, ഡോ. മാത്യു വി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പ്രഭാഷണം ഇന്ന് (ജനുവരി 29)
മഹാത്മാഗാന്ധി സർവ്വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള ആറാമത് പ്രഭാഷണം ഇന്ന് വൈകിട്ട് ഏഴിന് നടക്കും. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ “മാറുന്ന ഭക്ഷണ ക്രമങ്ങൾ ” എന്ന വിഷയത്തെ അധികരിച്ച് കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിഷ എ. പ്രഭ സംസാരിക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ http://meet.google.com/vhj-soyd-itm എന്ന ലിങ്ക് മുഖേന പങ്കെടുക്കാം.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഫേസ് ബുക്ക് https://www.facebook.com/Mahatma-Gandhi-University-Library-111978437785011/) എന്ന ലിങ്ക് മുഖേനയും പരിപാടിയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾ 9446238800 (മിനി ജി. പിള്ള, പ്രോഗ്രാം ചെയർ പേഴ്‌സൺ), 9846496323 (ഡോ. വിമൽ കുമാർ വി. പ്രോഗ്രാം ടെക്‌നിക്കൽ ഡയറക്ടർ) എന്നീ നമ്പറുകളിൽ ലഭിക്കും.
സെനറ്റ് യോഗം: ചോദ്യങ്ങൾ ഫെബ്രുവരി 23 നകം നൽകണം
മാർച്ച് 26 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റിന്റെ വാർഷിക യോഗത്തിൽ ഉന്നയിക്കുന്നതിനുള്ള ചോദ്യങ്ങൾ ബന്ധപ്പെട്ട സർവ്വകലാശാല സ്റ്റാറ്റിറ്റ്യൂട്ട് പ്രകാരം പ്രത്യേകം പേപ്പറുകളിൽ തയ്യാറാക്കി അംഗങ്ങൾ ഫെബ്രുവരി 23 നകം സർവ്വകലാശാല രജിസ്ട്രാർക്ക് നല്കണം. യോഗത്തിനവതരിപ്പിക്കാനുള്ള പ്രമേയങ്ങൾ രജിസ്ട്രാർക്ക് ലഭ്യമാക്കേണ്ട തീയതി ഫെബ്രുവരി 26 ആണ്. മാർച്ച 26 ന് രാവിലെ 10 മുതൽ സർവ്വകലാശാല ആസ്ഥാനത്തെ സെനറ്റ ഹാളിലാണ് യോഗം നടക്കുക.
പരീക്ഷാഫലം
2021 ആഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2018-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2009-2017 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസ് അടച്ച രേഖയും ഹാൾ ടിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം ഫെബ്രുവരി അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.