എം ജി സർവ്വകലാശാല വാർത്തകൾ അറിയാം

സീറ്റൊഴിവ്

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ (2022 അഡ്മിഷൻ) എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി./ സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2732288.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റെഗുലർ / 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2015-2017 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ് – രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി നീട്ടി

പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആന്റ് ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക്്. ഫുഡ് പ്രോസസിങ് ടെക്‌നോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 9, 10 തീയതികളിൽ പാലാ, സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടോബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 ബിരുദ പരീക്ഷയിലെ പ്രാക്ടിക്കൽ / വൈവാ വോസി പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ വച്ച് ആഗസ്റ്റ് നാല്, എഞ്ച്, ഒൻപത് തീയതികളിൽ നടത്തും. വിശദവിവിരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.സി.എ. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) മാർച്ച് 2022 ബിരുദ പരീക്ഷയിലെ പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 10 ന് അടിമാലി, മാർ ബസേലിയോസ് കോളേജിൽ വച്ച് നടത്തും. വിശദവിവിരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2022 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 മെയ് മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. / ബി.എസ്.സി. / ബി.കോം. (മോഡൽ I,II,III) (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.