എംജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം

 
പ്രത്യേക അലോട്‌മെന്റ്‌ ലഭിച്ചവരുടെ പ്രവേശനം 18 വരെ

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ്‌ സയൻസ് കോളജുകളിൽ ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകൾക്കും ട്രെയിനിംഗ് കോളജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം  പ്രത്യേക അലോട്മന്റിൽ സീറ്റു  ലഭിച്ച പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികൾ നവമ്പർ 18 ന് വൈകുന്നേരം നാലു മണിയ്ക്കു മുൻപായി ബന്ധപ്പെട്ട കോളജിലെത്തി പ്രവേശനം ഉറപ്പാക്കണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം  സർവ്വകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസ് ഓൺലൈനായി അടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം പ്രവേശനത്തിനായി കോളജിലെത്താൻ. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മന്റ് റദ്ദാകും.   രണ്ടാം പ്രത്യേക അലോട്‌മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അതത് കോളജുകളിൽ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ളവ നൽകേണ്ടതായിട്ടുണ്ട്.

മുൻ അലോട്‌മെന്റുകളിൽ താത്കാലിക/സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ടാം സ്‌പെഷ്യൽ അലോട്‌മെന്റിൽ പങ്കെടുക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ പുതുതായി ലഭിച്ച അലോട്‌മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. സി.എസ്.എസ്. – 2020 അഡ്മിഷൻ  – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 16 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 26 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും 525 രൂപ പിഴയോടെ നവംബർ 18 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 19 നും അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് (വേദാന്ത, സാഹിത്യ, വ്യാകരണ) പി.ജി.സി.എസ്.എസ്. റഗുലർ (2019 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

 
2019 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒ.ആർ. ആന്റ് സി.എ. – സി.എസ്.എസ്.) പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ പ്രത്യേകമായി നടത്തും.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

 
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ നവംബർ 17ന് രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 1.15നും ഇടയിൽ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖയുമായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല അസംബ്ലിഹാളിൽ എത്തണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ 2021 അധ്യയനവർഷം ആരംഭിക്കുന്ന എം.ടെക് നാനോസയൻസ് ആന്റ് ടെക്‌നോളജിയിൽ ജനറൽ മെറിറ്റ്, ഈഴവ, ധീവര, എച്ച്.ഒ.ബി.സി., എൽ.സി. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (ഫിസിക്‌സ്) ജനറൽ മെറിറ്റ്, ഈഴവ, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (കെമിസ്ട്രി) ജനറൽ മെറിറ്റ്, ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 19ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്ത പക്ഷം, ജനറൽ വിഭാഗം വിദ്യാർഥികളെ അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരം www.mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447452706.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി), എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) ബാച്ചുകളിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 18ന് വൈകീട്ട് 3.30നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447452706.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 18ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം, പ്രസ്തുത സീറ്റുകളിലേയ്ക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 19ന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9446459644.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2016-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. – എൽ.എൽ.ബി. (ഓണേഴ്‌സ്) 2018 അഡ്മിഷൻ – റഗുലർ, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.