അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷനിൽ നടക്കുന്ന ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ്, ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗിന് പ്രീഡിഗ്രി/പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസലിംഗ് പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗിന് പത്താംക്ലാസ് കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാർമിംഗ് പാസായിരിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി നവംബർ 30നകം പഠനവകുപ്പിൽ എത്തണം. 180 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. 8300 രൂപയാണ് ഫീസ്. വിശദവിവരത്തിന് ഫോൺ: 8301000560.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷഫലം
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (2011 അഡ്മിഷൻ, 2012-2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.