എംജി സർവകലാശാല വാർത്തകൾ അറിയാം

അപേക്ഷാ തീയതി

Advertisements

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ബി.കോം  (സി.ബി.സി.എസ്.എസ്. – 2016 അഡ്മിഷൻ – സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ)  പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 14 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 20 -നും അപേക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ (അഫിലിയേറ്റഡ് കോളേജുകൾക്ക്) പരീക്ഷകൾ ഡിസംബർ 21 -ന് നടക്കും. പിഴയില്ലാതെ ഡിസംബർ 13 വരെയും 525 രൂപ പിഴയോടെ ഡിസംബർ 14 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 15 -നും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.എ. സിറിയക്ക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും.  പിഴയില്ലാതെ ഡിസംബർ ആറു വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

നിയമന നടപടി നിർത്തിവച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സിനിയർ ഹാർഡ്‌വെയർ /  നെറ്റ്‌വർക്ക് എഞ്ചിനീയർ (താത്കാലിക – കരാർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി നവംബർ 25 -ന് പുറപ്പെടുവിച്ച  വിജ്ഞാപനം റദ്ദ് ചെയ്തതായി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച്ച് സെന്റർ (AMMRC) -ൽ റിസർച്ച് സ്റ്റാഫ് തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ഒരൊഴിവാണുള്ളത്.

കെമിസ്ട്രിയിലുള്ള പി.എച്ച്ഡി ബിരുദമാണ് യോഗ്യത. ഓർഗാനിക് / മെറ്റീരിയൽ കെമിസ്ട്രിയിലുള്ള പോസ്റ്റ് – ഡോക്റ്ററൽ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 2021 ജനവരി ഒന്നിന് 46 കവിയരുത്.

 അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ഡിസംബർ എട്ടിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 25000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്., എം.എസ് സി. സൈക്കോളജി പരീക്ഷാ ഫലം  പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 15 വരെ സ്വീകരിക്കും.  പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ – ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ.   – ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലങ്ങൾ  പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് – മെഡിക്കൽ ഡോക്യുമെന്റേഷൻ റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം  പ്രസിദ്ധീകരിച്ചിരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള  അപേക്ഷകൾ യഥാക്രമം 370 രൂപയുടെയും 160 രൂപയുടെയും ഫീസ് സഹിതം ഡിസംബർ 14  വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.   അപേക്ഷയോടൊപ്പം ഹാൾ ടിക്കറ്റിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ്  ഹാജരാക്കണം.

2021 ജനുവരിയിൽ നടന്ന എം.എസ്.സി. – അപ്ലൈഡ് മൈക്രോ ബയോളജി മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാ ഫലം  പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ എട്ട് വരെ സ്വീകരിക്കും.  പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.

വൈവാ- വോസി

നാലാം സെമസ്റ്റർ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷൻ – റഗുലർ, 2017 ,2016 & 2015 അഡ്മിഷൻ

സപ്ലിമെൻ്ററി , 2014 & 2013 അഡ്മിഷൻ – മേഴ്സി ചാൻസ്, 2004- മുതൽ 2011 വരെയുള്ള അഡ്മിഷൻ -അദാലത്ത്

 സ്പെഷ്യൽ മേഴ്സി ചാൻസ് 2018 ) 2021 ഫെബ്രുവരി ബിരുദ പരീക്ഷയുടെ ഓൺലൈൻ വൈവാ – വോസി പരീക്ഷ ഡിസംബർ ഒമ്പത്, 10 തീയതികളിൽ നടക്കും. വിശദ വിവരം സർവ്വകലാശാല വെബ് സൈറ്റിൽ.

Hot Topics

Related Articles