എം ജി സർവ്വകലാശാല വാർത്തകൾ അറിയാം

ജെ.ആർ.എഫ്. ഒഴിവ്

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെയും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ ഒരു റിസർച്ച് പദ്ധതിയുടെ ഭാഗമായി കെമിക്കൽ എഞ്ചിനീയർ, കെമിസ്റ്റ് എന്നീ തസ്തികകളിൽ ജൂനിയർ റിസർച്ച് ഫെല്ലൊമാരെ താൽക്കാലികമായി നിയമിക്കുന്നു.  കെമിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് കെമിക്കൽ എഞ്ചിനീയറംഗിലുള്ള ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദവും കെമിക്കൽ എഞ്ചിനീയറിംഗിലൊ/ പോളിമർ എഞ്ചിനീയറിംഗിലോ/ മറ്റ് അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവുമാണ് യോഗ്യത. കെമിസ്റ്റ് തസ്തികയിലേക്ക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ഇരു തസ്തികകളിലേക്കുമുള്ള അപേക്ഷകർ  സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ ജി.എ.റ്റി.ഇ. സ്‌കോറുള്ളവരായിരിക്കണം.  സി.എസ്.ഐ.ആർ/ ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവർക്ക് പ്രതിമാസം 25000 രൂപ നിരക്കിലും വേതനം ലഭിക്കും.  മൂന്ന് വർഷത്തേക്കുള്ള നിയമനം ഒരു വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്.  താൽപര്യമുള്ളവർക്ക് ബയോഡാറ്റ, കവർ ലെറ്റർ എന്നിവ സഹിതം ‘[email protected]‘ എന്ന ഇ-മെയിൽ മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം.   വിശദവിവരങ്ങൾക്ക് ഫോൺ: 0481 2992684, 8078010009. വെബ്‌സൈറ്റ് : (www.mgu.ac.in).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പോട്ട് അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്.  യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 27 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് (എം.പി.ഇ.എസ്.) 2022 അഡ്മിഷനിലേക്ക് ഓപ്പൺ കോട്ടയിൽ എട്ട് ഒഴിവുകളുണ്ട്.  സി.എ.റ്റി. പ്രോസ്‌പേക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 7.30 ന് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.  അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടത്തും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് ഒൻപത് വരെ തീയതികളിൽ എം.ഇ.എസ്. കോളേജ്, മാറമ്പള്ളിയിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. കെമിസ്ട്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ എം.ഇ.എസ്. കോളേജ് (മാറമ്പള്ളി), സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ (ആലുവ) എന്നീ കോളേജുകളിൽ വച്ച് ജൂലൈ 26 മുതൽ ആഗസ്റ്റ് രണ്ട് വരെ തീയതികളിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

മൂന്ന്, നാല് വർഷ ബി.എസ്.സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി / 2007-2011 അഡ്മിഷൻ – മെഴ്‌സി ചാൻസ്) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

ഒന്നാം സെമസ്റ്റർ ബി.വോത് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് /ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൻഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (മോഡൽ I, II, III) ബി.എസ്.സി. / ബി.എ. / ബി.കോം. (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം. 

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം. (2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്/ബെറ്റർമെന്റ്/ 2020 അഡ്മിഷൻ – റെഗുലർ) ബി.എഫ്.എം., ബി.എസ്.എം. (2020 അഡ്മിഷൻ – റെഗുലർ) സി.ബി.സി.എസ്.  (മോഡൽ III) – ന്യു ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.