പരീക്ഷ 19 മുതൽ
രണ്ടാം സെമസ്റ്റർ ബി.ടെക് – (സി.പി.എ.എസ്.) 2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെൻററി പരീക്ഷകൾ ജനവരി 19 ന് ആരംഭിക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. 525 രൂപ പിഴയോടു കൂടി ജനുവരി 9 വരെയും 1050 രൂപ പിഴയോടുകൂടി ജനുവരി 11 വരെയും അപേക്ഷിക്കാം.
പരീക്ഷാതീയതി
മൂന്ന്, നാല് സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – റെഗുലർ/ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി – റഗുലർ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് – ഇൻറർ ഡിസിപ്ലിനറി – മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെൻററി – സയൻസ് ഫാക്കൽടി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2020 സെപ്തംബർ, 2021 മാർച്ച് മാസങ്ങളിൽ നടത്തിയ യഥാക്രമം രണ്ട്, മൂന്ന് സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപൊളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. – ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻറ് ഡയറ്ററ്റിക്സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 20 വരെ സ്വീകരിക്കും.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസെർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 22 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ | (പി.ജി.സി.എസ്.എസ്. – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം