എംജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം

പരീക്ഷാ തീയതി

Advertisements

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 10  ന് ആരംഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2021-22 ബാച്ച്  എം.എ. ഹിസ്റ്ററി പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിലും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി., എസ്.ടി., ജനറൽ വിഭാഗങ്ങളിലും ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ 22ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പുകളിൽ 2021 അധ്യയന വർഷം ആരംഭിക്കുന്ന എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമിൽ ജനറൽ ഈഴവ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., മുസ്‌ലിം വിഭാഗങ്ങളിലും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സിൽ ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലും എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സിൽ ജനറൽ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. പ്രസ്തുത കോഴ്‌സുകളിലേക്കുള്ള സി.എ.റ്റി (ക്യാറ്റ്) എൻട്രൻസ് പരീക്ഷയെഴുതിയ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 19ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം, ജനറൽ വിഭാഗം വിദ്യാർഥികളെ അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8304870247.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എം.ഒ.ഒ.സി.) പദ്ധതിയുടെ കോളേജ്തല കോർഡിനേറ്റർമാർക്കായി ജൈവവളം നിർമ്മാണ പദ്ധതിയെക്കുറിച്ച് ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 19) രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.