എം ജി സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ് ; അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം :
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡാറ്റ അലനിറ്റിക്സ് വകുപ്പില്‍ എം.എസ് സി. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് ബാച്ചില്‍ (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ രണ്ടും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ യോഗ്യത രേഖകളുമായി നവംബര്‍ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനില്‍ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോണ്‍: 8304870247.

Advertisements

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സ്‌കൂള്‍ ഓഫ് ഡാറ്റ അലിറ്റിക്സ് വകുപ്പുകളില്‍ എം.എസ് സി. മാത്തമാറ്റിക്സ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് കോഴ്സുകളിലേക്കുള്ള ക്യാറ്റ് എന്‍ട്രന്‍സ് ടെസ്റ്റില്‍ 100ന് മുകളില്‍ സ്‌കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 10ന് നടത്തുന്ന ഓപ്പണ്‍ അഡ്മിഷനില്‍ പങ്കെടുക്കാം. ക്യാറ്റ് സ്‌കോര്‍ 200ന് മുകളിലുള്ളവര്‍ ഉച്ചയ്ക്ക് 12ന് മുമ്പും 100നും 200നും ഇടയില്‍ ക്യാറ്റ് സ്‌കോര്‍ ഉള്ളവര്‍ വൈകീട്ട് മൂന്നിന് മുമ്പായും അസല്‍ യോഗ്യത രേഖകളുമായി എഡി എ11 സെക്ഷനില്‍ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോണ്‍: 8304870247.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ എം.എസ് സി. മാത്തമാറ്റിക്സ് ബാച്ചിലേക്ക് (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ മൂന്നും, എസ്.ടി. വിഭാഗത്തില്‍ ഒന്നും, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ബാച്ചിലേക്ക് (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ മൂന്നും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ യോഗ്യത രേഖകളുമായി നവംബര്‍ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനില്‍ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോണ്‍: 8304870247.

മഹാത്മാഗാന്ധി സര്‍വകലാശാല, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടത്തുന്ന 2021-22 ബാച്ച് എം.എ. ഹിസ്റ്ററി കോഴ്‌സിന് എസ്.റ്റി. വിഭാഗത്തില്‍ ഒന്നും, എം.എ. ആന്ത്രോപോളജിയില്‍ എസ്.സി. വിഭാഗത്തില്‍ നാലും എസ്.റ്റി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. ആന്ത്രോപോളജിയില്‍ ജനറല്‍ വിഭാഗത്തിലും ഏതാനും ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ നവംബര്‍ 10ന് പകല്‍ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എത്തിച്ചേരണം. വിശദവിവരത്തിന് ഫോണ്‍: 6238852247, 8547593689

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.