മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പി.ജി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി; തട്ടിക്കൂട്ട് മൂല്യ നിര്‍ണയമെന്ന് പരാതി, 2019 അഡ്മിഷനില്‍ 970 വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ഉപേക്ഷിച്ചു.

പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി.ജി പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി. അക്കാദമിക വര്‍ഷം നഷ്ടപ്പെടുന്ന തരത്തില്‍ തോന്നുംപടി പരീക്ഷകളും തട്ടിക്കൂട്ടല്‍ മൂല്യനിര്‍ണയവുമാണ് ഇതിന് കാരണമെന്ന് ആക്ഷേപം. 2019 -ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം ഇക്കഴിഞ്ഞ ജൂലൈ 30നാണ് പൂര്‍ണമായി പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ഫലത്തിലൂടെ വെളിപ്പെട്ടത്.

Advertisements

പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ആകെ 3987 വിദ്യാര്‍ഥികളില്‍ പരീക്ഷ എഴുതിയവര്‍ 3017. ഇവരില്‍ ജയിച്ചത് 269 പേര്‍ മാത്രം. വിജയ ശതമാനം 8.9 ശതമാനം. കോഴ്‌സ് ഉപേക്ഷിച്ചവര്‍ 970 എം.എസ്.സി മാത്‌സ്, എം.എ സംസ്‌കൃതം, എം.എ ഫിലോസഫി , എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ രണ്ടു സെമസ്റ്ററിനും കൂടി ആരും ജയിച്ചില്ല. എം.എസ്.ഇക്ക് 60 പേര്‍ രജിസ്റ്റര്‍ ചെയ്തു. 38 പേര്‍ എഴുതി. ഒരാള്‍ വീത്രമേ ഓരോ സെമസ്റ്ററിനും പാസായിട്ടുള്ളുവെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ അശോകകുമാറും പാരലല്‍ കോളേജ് സ്റ്റുഡന്റ്‌റ്‌സ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫസല്‍ എ. സമദും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത എം.കോമിനും വിജയിച്ചത് 5.9 ശതമാനം മാത്രം. എം.കോം രജിസ്റ്റര്‍ ചെയ്ത 2954 പേരില്‍ 564 പേര്‍ കോഴ്‌സ് ഉപേക്ഷിച്ചു. പരീക്ഷ എഴുതിയ 2390 പേരില്‍ ജയിച്ചത് 141 പേര്‍ മാത്രം. മലയാളം, ഹിന്ദി, ഇംീഷ്, സംസ്‌കൃതം, അറബിക് എന്നീ ഭാഷാ വിഷയങ്ങള്‍ക്കെല്ലാം കൂടി 465 പേര്‍ രജിസ്റ്റര്‍ ചെയ്തു. 296 പേര്‍ മാത്രം പരീക്ഷ എഴുതി. ജയിച്ചവര്‍ 69.വിജയം 23.3 ശതമാനം. സോഷ്യല്‍ സയന്‍സ് വിഷയങ്ങളായ സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ ആകെ രജിസ്റ്റര്‍ ചെയ്തവര്‍ 508. ഹാജരായവര്‍ 293. ജയിച്ചവര്‍ 59. വിജയ ശതമാനം 20. 2019 ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ പരീക്ഷകള്‍ 2020 മെയ്മാസം നടക്കേണ്ടതാണ്. ഇത് 2021 ആഗസ്റ്റ് വരെ നീട്ടികൊണ്ട് പോയി. പരീക്ഷ താമസിച്ചത് മൂലം കോഴ്‌സ് ഉപേക്ഷിച്ചവര്‍ 970 പേരാണ്. 5140 രൂപ അടച്ചു പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവരാണ് കോഴ്‌സ് വേണ്ടെന്നു വച്ച് പണം നഷ്ടപ്പെടുത്തേണ്ടിവന്നത്. ഈ ഇനത്തില്‍ സര്‍വ്വകലാശാലയ്ക്ക് ലാഭം 49,85800 രൂപ.

2022 ജനുവരിയില്‍ ആരംഭിച്ചു മാര്‍ച്ചില്‍ അവസാനിച്ച ഇവരുടെ മൂന്നും നാലും സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാനുണ്ട് . ഒന്ന് രണ്ടു മാസത്തിനുള്ളില്‍ പ്രഖ്യാപിച്ചാല്‍തന്നെ നിലവില്‍ രണ്ടു അക്കാദമിക വര്‍ഷം ഇവര്‍ക്ക് നഷ്ടപ്പെട്ടു. തോറ്റവര്ക്ക് ഇനി നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എഴുതി ജയിക്കണം. അതിനാല്‍ ഇനി ഒരു അക്കാദമിക വര്‍ഷം കൂടി നഷ്ടപ്പെടുമെന്നുറപ്പായി. ഇതുവരെ ഒരു സെമസ്റ്റര്‍ പോലും നടക്കാത്തതിനാല്‍ 2020, 2021 എന്നീ വര്‍ഷം പ്രവേശനം നടത്തിയവരും ആശങ്കയിലാണ്. 2020 അഡ്മിഷന്‍ അഫിലിയേറ്റഡ് കോളേജ് പി.ജിക്കാരുടെ മൂന്ന് സെമസ്റ്റര്‍ കഴിഞ്ഞു. എന്നാല്‍ ഇവര്‍ക്കൊപ്പം പ്രൈവറ്റ് ആയി ചേര്‍ന്നവരുടെ ഒരു സെമസ്റ്റര്‍ പോലും നടത്തിയിട്ടില്ല. 2021 അഡ്മിഷന്‍ പി.ജി പ്രൈവറ്റ് ഒന്നാം സെമസ്റ്ററും നടക്കേണ്ട സമയം കഴിഞ്ഞു. മുന്‍ വര്‍ഷത്തെ അനുഭവങ്ങളില്‍ ഈ വിദ്യാര്‍ഥികളും ആശങ്കയിലാണ്.

Hot Topics

Related Articles