ഓസ്കർ 2023 : മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് ‘മിഷെല്‍ യോക്ക്’…ഓസ്കര്‍ ലഭിക്കുന്ന ആദ്യ ഏഷ്യൻ വംശജയായി നടി

95-ാം മത് ഓസ്ക്കർ പുരസ്ക്കാര വേദിയിൽ
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് മിഷെല്‍ യോക്ക്. ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിക്കുന്നത്.

Advertisements

ഡാനിയൽ ക്വാൻ സംവിധാനം ചെയ്ത അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്‌ലിൻ ക്വാൻ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോങ്കോംഗ് ആക്ഷൻ സിനിമകളുടെ ഒരു പരമ്പരയിൽ അഭിനയിച്ചതിന് ശേഷം വെള്ളിത്തിരയില്‍ പ്രശസ്തയായ താരമാണ് മിഷേല്‍. ജെയിംസ് ബോണ്ട് ചിത്രമായ ടുമാറോ നെവർ ഡൈസ് (1997), ആംഗ് ലീയുടെ ആയോധനകല ചിത്രമായ ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ (2000) എന്നിവയിലെ അഭിനയത്തിന് അവർ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്.

Hot Topics

Related Articles