കോഴിക്കോട് : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുണ്‍ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നല്കി കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ റിപ്പോർട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ അരുണ്‍ കുമാർ കോടതിയെ അറിയിച്ചു.
Advertisements