മിടുമിടുക്കിയായി ഇടുക്കിയുടെ അനീഷ

ഉപ്പുതറ: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി ഉപ്പുതറ സ്വദേശി അനീഷ .ഹയർസെക്കണ്ടറി പരീക്ഷയിൽ അതിശയിപ്പിക്കുന്ന നേട്ടവുമായി ഉപ്പുതറ തുണ്ടത്തിൽ സാലുവിന്‍റെയും ഷീനയുടെയും മകൾ അനീഷ.
ഉപ്പുതറ സെന്‍റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാർഥിനിയാണ് അനീഷ. മുമ്പ് പഠിച്ച മേരികുളം സെന്‍റ് മേരീസ് സ്കൂളിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പഠിച്ച ക്ലാസുകളിലൊക്കെ മികച്ച മാർക്കോടെയാണ് പാസായത്. സ്‌കൂളിലെ എൻഎസ്എസ് അംഗമാണ്. ബാങ്കിങ് മേഖലയോടാണ് താൽപര്യമുള്ളതിനാൽ ബികോമിനു ചേരാനാണ് ആഗ്രഹമെന്ന് അനിഷ പറഞ്ഞു.

Advertisements

Hot Topics

Related Articles