കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.
ഇപ്പോൾ ഒരഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തമിഴ് സൂപ്പർ താരം അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷം ഒഴിവാക്കേണ്ടി വന്നതിന് കാരണം വ്യതമാക്കുകയാണ് ടൊവിനോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വലിമൈ ഞാൻ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാർ. പക്ഷെ, എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാൻ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാൻ മിന്നൽ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ ടൊവിനോ പറയുന്നു.