കൊച്ചി : മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. കുടുംബ വിളക്ക് ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ പരമ്ബരകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി. മേയ് 16നാണ് വിവാഹ നിശ്ചയം. അടുത്ത വർഷം ആദ്യം വിവാഹമുണ്ടാകുമെന്നാണ് വിവരം. നിശ്ചയത്തിന്റെ കാര്യം നടി തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്.
ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്.ലക്ചററായ ജോസ് ഷാജിയാണ് ഭാവി വരൻ. ഇതര മതത്തില്‍പ്പെട്ട ആളായതിനാല്‍ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതല്ലൊം പരിഹരിച്ചെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇരു വീട്ടുകാരുടെയും സമ്മതത്തടെയും അനുഗ്രഹത്തിലുമാണ് വിവാഹം നടത്തുന്നതെന്നും നടി വ്യക്തമാക്കി. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വ്യക്തമാക്കിയ താരം വരനൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് മിനിസ്ക്രീനിലെ സഹതാരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്.