മന്ത്രിമാരുടെ ചിത്രം വരച്ച് മിടുക്കനായി ക്രിമിനൽ കേസ് പ്രതി ശരൺ ശശി : കഥയെഴുതി രണ്ടാം സമ്മാനം നേടി താഴത്തങ്ങാടി കൊലക്കേസ് പ്രതി ബിലാൽ: മന്ത്രി പി.രാജീവിൽ നിന്നും ജയിലുകളിലെ ‘തിരിച്ചറിവ് 2021’

കോട്ടയം: ജയിലുകളിൽ കഴിയുന്നവർ വെറും കുറ്റവാളികളല്ല, കലാകാരന്മാരാണ് എന്ന് തെളിയിച്ച് ‘തിരിച്ചറിവ് 2021’. കോട്ടയം ജില്ലാ ജയിലിൽ നടന്ന ‘തിരിച്ചറിവ് 2021’ ലാണ് ജയിലിലെ കലാകാരന്മാരുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ശശിയാണ് ജില്ലാ ജയിലിൽ എത്തിയ വി.ഐ.പിമാരുടെ ചിത്രങ്ങൾ വരച്ചു സന്ദർശനത്തിന് എത്തിയവരെ ഞെട്ടിച്ചത്. താഴത്തങ്ങാടി കൊലക്കേസ് പ്രതിയായ ബിലാൽ കഥയെഴുതി രണ്ടാം സമ്മാനവും നേടി.

Advertisements

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ നിയമസേവന അതോറിറ്റി ജില്ലയിലെ ജയിലുകളിൽ സംഘടിപ്പിച്ച ‘തിരിച്ചറിവ് 2021’ ബോധവത്കരണ-സമഗ്ര വ്യക്തിത്വ വികസന പരിപാടികളുടെ സമാപന സമ്മേളനം കോട്ടയം ജില്ലാ ജയിലിൽ നടന്നപ്പോഴാണ് വിവിഐപികളെ അടക്കം ഞെട്ടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരൺ ശരി മന്ത്രിമാരായ പി.രാജീവ് , വി.എൻ.വാസവൻ , ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരുടെ ചിത്രങ്ങൾ ശരൺ ശശി വരച്ചു. ഇത് കൂടാതെ ജയിൽ അന്തേവാസികൾക്ക് കുളിക്കാൻ നൽകിയ സോപ്പിൽ ശരൺ തീർത്ത ശിവരൂപവും മന്ത്രി വി.എൻ വാസവന് സമ്മാനിച്ചു.

താഴത്തങ്ങാടി കൊലക്കേസ് പ്രതിയായ ബിലാൽ , കഥയെഴുതിയാണ് രണ്ടാം സമ്മാനം നേടിയത്.

പരിപാടി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി മന്ത്രി വി.എൻ. വാസവൻ പങ്കെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ, നടൻ വിജയരാഘവൻ , ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റ്റി.ആർ. റീനാദാസ് പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജോൺസൺ ജോൺ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന ജയിൽ അന്തേവാസികളുടെയും ജീവനക്കാരുടെയും കലാസന്ധ്യ അരങ്ങേറി. രാവിലെ ഡോ. മാത്യു കണമല മോട്ടിവേഷൻ ക്ലാസെടുത്തു.
മൂന്നു ദിവസമായി ജില്ലയിലെ ജയിലുകളിൽ 12 ഇനങ്ങളിലുള്ള പരിപാടികളാണ് നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.