തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്ലേസ്‌മെന്റ് ആണ് നടന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. ഏകദേശം 198 കമ്ബനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ നേടിയത്. സംസ്ഥാന പ്ലേസ്‌മെന്റ് സെല്‍ സംവിധാനത്തിന് കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ പോളിടെക്‌നിക് കോളേജുകളില്‍ ക്യാമ്പസ് പ്ലേസ്മെന്റ്സ് നടത്തിയത്. വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ നടത്തിയ പ്ലേസ്‌മെന്റില്‍ 1.8 ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
Advertisements