സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഇതിലും കൂടുതല്‍ ഭക്തര്‍ മുൻപും ശബരിമലയില്‍ വന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നില്‍ യു.ഡി.എഫും സംഘ പരിവാറും ആകാമെന്നും ദേവസ്വം മന്ത്രി ആരോപിച്ചു. മണിക്കൂറുകള്‍ വരി നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. പ്രതിഷേധം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്.
ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ഹൈകോടതി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ശബരിമലയില്‍ നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യാഥാര്‍ഥ്യം മനസിലാക്കാതെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കമാണിതെന്നും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്യാൻ ചിലര്‍ ശ്രമിക്കുകയാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ ഭക്തരുടെ വൻ തിരക്കാണ് അനുഭവുപ്പെടുന്നത്. ശബരീപീഠം വരെയാണ് ഭക്തരുടെ നീണ്ടനിര. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തുന്നതിനാല്‍ തീര്‍ഥാടകരെ പമ്ബയില്‍ നിയന്ത്രിക്കുകയാണ്.