മൃഗബലി; ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചു; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: കർണാടക കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മൃഗബലി നടന്നുവെന്ന ആരോപണത്തില്‍ വീണ്ടും പ്രതികരിച്ച്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച്‌ ശിവകുമാർ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍ മൃഗബലി പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ രംഗത്തെത്തി. രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. വാക്കുകള്‍ വളച്ചൊടിക്കരുത്. മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നുതൊഴുത ഭക്തനാണെന്നും ശിവകുമാർ വ്യക്തമാക്കി.

Advertisements

കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച്‌ മൃഗബലി നടന്നെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നും ഡികെ ആരോപിച്ചിരുന്നു. കർണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച്‌ നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡികെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്.

Hot Topics

Related Articles