വയനാട് ദുരന്തം; ഡിഎൻഎ ഫലം ലഭ്യമായിത്തുടങ്ങി; പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി കെ രാജൻ

കൽപ്പറ്റ : വയനാട് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎൻഎ ഫലങ്ങള്‍ ഇന്നലെ മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൂർണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഇതോടെ കൂടുതല്‍ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Advertisements

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തില്‍ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരില്‍ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാല്‍ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകള്‍ ഇപ്പോള്‍ റെഡ‍ിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരില്‍ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ തന്നെ ക്യാംപുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം സർക്കാർ ഉറപ്പുവരുത്തും. അതിന്റെ വാടക സർക്കാർ നിശ്ചയിച്ച്‌ കൊടുക്കും. ക്യംപിലുള്ളവർ സ്വന്തം നിലയ്ക്ക് വീടന്വേഷിച്ച്‌ ബുദ്ധിമുട്ടേണ്ടന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെ ഗൃഹോപകരണങ്ങളുടെ ആവശ്യം കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ പുനരധിവസിപ്പിക്കേണ്ടവരെ പങ്കാളികളാക്കാനുള്ള സാധ്യത പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.