1000 സ്ക്വയർഫീറ്റിൽ വീട് നൽകും; ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുത്തെന്ന് മന്ത്രി

തൃശ്ശൂർ : വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവർക്ക് സ്ഥലം നല്‍കും. 1000 സ്ക്വയർ ഫീറ്റില്‍ വീട് വെച്ച്‌ നല്‍കും. 12 വർഷത്തേക്ക് വില്‍ക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

Advertisements

ദുരന്തബാധിതരില്‍ 2,188 പേർക്കുള്ള ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാൻ അനുസരിച്ച്‌ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധവും എതിർപ്പും ആർക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസില്‍ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്. ഡിഡിഎംഎയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ അതില്‍ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കില്‍ സർക്കാർ പട്ടികയില്‍ ഇടപെടാം. ഒന്ന് രണ്ട് പട്ടികയില്‍ പേരുള്ളവരെ പൂർണമായും ഒരുമിച്ചായിരിക്കും പുനരധിവസിപ്പിക്കുക. 300 രൂപയുടെ ദിനബത്ത, 1000 രൂപയുടെ മാസക്കൂപ്പണ്‍ എന്നിവ നല്‍കും. 1000 സ്ക്വയർ ഫീറ്റ് വീട് ആയിരിക്കും നിർമ്മിക്കുക. രണ്ടു നില നിർമ്മിക്കാൻ ആവശ്യമായ ഉറപ്പുള്ള അടിത്തറ ഉണ്ടാകും. ഒരു വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് നിർമ്മാണ ഏജൻസി നല്‍കിയ കണക്ക്. 20 ലക്ഷം സ്പോണ്‍സർ നല്‍കിയാല്‍ ബാക്കി തുക മെറ്റീരിയലായും അല്ലാതെയും കണ്ടെത്തും. ‘നോ ഗോ’ സോണില്‍ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുകളയാൻ നടപടിയെടുക്കും. അവിടെ കൃഷിയും മറ്റും ചെയ്യാൻ ഉടമസ്ഥർക്ക് അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.