കൊച്ചി: താടിവടിച്ച മന്ത്രി എംബി രാജേഷിന്റെ കവിളിൽ തലോടി ഹൈബി ഈഡൻ എംപി. താടിയെടുത്തതോടെ രാജേഷിന്റെ മുഖത്ത് കുറച്ച് വെളിച്ചം വന്നെന്ന് ഹൈബി പറഞ്ഞു. രാജേഷിന്റെ മുഖം ആലോചിക്കുമ്പോൾ താടിയുള്ള രൂപത്തിൽനിന്ന് മാറി നമ്മൾ ചിന്തിച്ചിട്ടില്ല. എസ്എഫ്ഐ നേതാവായിരിക്കുമ്പോൾ മുതൽ കാണുന്ന മുഖത്തിൽ നിന്ന് വലിയൊരു മാറ്റമാണ്. കുറച്ച് വെളിച്ചമൊക്കെ വന്നിട്ടുണ്ട്. ചില സറ്റയർ സിനിമകളിൽ കാണുന്നതുപോലെ ഒരു ട്രാൻസിഷനാണ്. ഗൗരവക്കാരൻ, പരുക്കൻ എന്ന രീതിയിൽ നിന്ന് സൗമ്യൻ എന്നൊരു ഫീൽ ഉണ്ടായിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന താടി രാജേഷ് വടിച്ചുകളഞ്ഞത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ വൈറലാവുകയും ചെയ്തു. ഇന്ന് കൊച്ചിയിലെത്തിയപ്പോഴാണ് മന്ത്രിയും എംപിയും തമ്മിലുള്ള നർമ്മ മുഹൂർത്തം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല താടി വടിച്ചതെന്ന് മന്ത്രി പറഞ്ഞു. നര വല്ലാതെ താടിയെ ബാധിച്ചു. ആ സാഹചര്യത്തിലാണ് താടി വടിച്ചത്. താടി വടിച്ചതോടെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായെന്നാണ് ഇളയ മകളുടെ അഭിപ്രായം. പക്ഷെ മൂത്ത മകള്‍ കരുണയില്ലാതെ വിമര്‍ശിച്ചു. താടിയില്ലാതെ കൊള്ളില്ലെന്ന് ഭാര്യ നിനിത കണിച്ചേരിയും അഭിപ്രായപ്പെട്ടന്നും മന്ത്രി കൂട്ടിച്ചേർത്തു.