ബില്ലുകള്‍ രാഷ്‌ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയാണോ ശരിയെന്ന് ഇനി ഉന്നത നീതിപീഠം തീരുമാനിക്കും : മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: നിരവധി ബില്ലുകള്‍ ഗവർണർ പിടിച്ചു വച്ചത് കൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് മന്ത്രി പി രാജീവ്. എന്നാല്‍ ഗവർണർ അപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ആ നീക്കമാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ വിഷയം ഭരണഘടനാപരമായി പരിശോധിക്കണമെന്ന് സുപ്രീം കോടതിക്ക് ബോധ്യമായി. ഏതാണ് ശരിയെന്ന് ഇനി ഉന്നത നീതി പീഠം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

കെ വാസുകിക്ക് വിദേശകാര്യ ചുമതല നല്‍കിയത് ഏകോപനത്തിനു മാത്രമാണ്. വിദേശകാര്യ സെക്രട്ടറി എന്ന പദവിയൊന്നും ആർക്കും നല്‍കിയിട്ടില്ല. അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. റോയല്‍റ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പൂർണ അധികാരമുള്ളതിനാലാണ് നിയമം നിർമിച്ചത്. സമാനമായി കേരളം നല്‍കിയ ഹർജികള്‍ക്കും വിധി ഊർജം പകരും. യൂണിവേഴ്സിറ്റി കേസുകളിലും വിധി വെളിച്ചം പകരുമെന്നും അദ്ദേഹം പറ‌ഞ്ഞു.

Hot Topics

Related Articles