കോട്ടയം: കോട്ടയം ടെക്സ്റ്റയില്‍സില്‍ രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവന്‍സ് വര്‍ധിപ്പിക്കുമെന്ന് വ്യവസായ-നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവര്‍ത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റയില്‍സ് സന്ദര്‍ശിച്ചശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി ഉത്പാദനം ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇവര്‍ക്കുള്ള അലവന്‍സ് 150 രൂപയാക്കി ഉയര്‍ത്തും. ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള മികച്ച ലാഭം നേടുന്ന അഞ്ച് ടെക്സ്റ്റയില്‍സ് കമ്പനികള്‍ക്കൊപ്പം കോട്ടയം ടെക്സ്റ്റയില്സിനെയും ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കും.
കമ്പനിയുടെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്താനും യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനുമുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വേദഗിരിയില്‍ കിന്‍ഫ്രയുമായി ചേര്‍ന്ന് ടെക്സ്റ്റയില്‍ മേഖലയുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം ഉല്‍പ്പാദിപ്പിച്ച ആദ്യ ലോഡുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. 9000 കിലോ കോട്ടണ്‍ നൂലുകള്‍ മധ്യപ്രദേശിലേക്കാണ് അയച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവലോകനയോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ടെക്സ്റ്റെയില്‍സ് കോര്പ്പറേഷന് ചെയര്മാന് സി.ആര്. വത്സന്, മാനേജിങ് ഡയറക്ടര്‍ കെ.ടി. ജയരാജന്, കോട്ടയം ടെക്സ്റ്റയില്‍സ് യൂണിറ്റ് ഇന്‍-ചര്‍ജ് എബി തോമസ്, ഡയറക്ടര്‍ ബോര്‍ഡംഗം പൂയപ്പള്ളി രാഘവന്, ട്രേഡ് യൂണിയന് പ്രതിനിധികളായ കെ.എന്‍ രവി, കെ.എ. ശ്രീജിത്ത് (സിഐടിയു), ടി.ആര്. മനോജ് (ഐഎന്‍ടിയു സി), സാലി തോമസ് (എഐടിയുസി), ബെന്നി ജോര്‍ജ്ജ് (കെടിയുസി), അഡ്വ. ജെയ്സന് ജോസഫ്(കെ.ടി.യു.സി) എന്നിവര്‍ പങ്കെടുത്തു.