കോട്ടയം: റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസ് കാണുന്നുണ്ടോ ഈ റോഡിന്റെ ദുരിതം. പൈപ്പ് ഇടുന്നതിനായി രണ്ടാഴ്ച മുൻപ് വെട്ടിപ്പൊളിച്ച മണിപ്പുഴയിലെ റോഡാണ് പൊടിയും കുഴിയും നിറഞ്ഞ് നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നത്. നാട്ടകം പ്രദേശത്തേയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ഈരയിൽക്കടവ് ബൈപ്പാസിലൂടെ പൈപ്പ് ഇടുന്ന ജോലികൾക്കായാണ് മണിപ്പുഴയിലെ റോഡ് കുഴിച്ചത്. ഇതാണ് ഇപ്പോൾ നാട്ടുകാർക്ക് കുഴിയായി മാറിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് നാട്ടകം പ്രദേശത്തേയ്ക്കുള്ള പൈപ്പ് ലൈനുകൾ കൊണ്ടു പോകുന്നതിനായി റോഡിൽ കുഴിയെടുത്തത്. മണിപ്പുഴയിൽ നിന്നും നാട്ടകം ഗസ്റ്റ്ഹൗസ് ഭാഗത്തേയ്ക്കു പോകുന്ന റോഡാണ് ഇത്. വിവിഐപികൾ അടക്കം നിരവധി ആളുകളാണ് ദിവസവും ഈ റോഡിലൂടെ കടന്നു പോകുന്നത്. ഈ റോഡിൽ മണിപ്പുഴയിൽ നിന്നും മുന്നിലേയ്ക്കു വരുമ്പോഴുള്ള കലുങ്കിലാണ് റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. റോഡിന്റെ മധ്യഭാഗം പൂർണമായും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേനൽക്കാലമായത് കൊണ്ടു തന്നെ കുത്തിപ്പൊളിച്ചിട്ട റോഡിലൂടെയുള്ള യാത്രയും ഏറെ ദുഷ്‌കരമായി മാറിയിട്ടുണ്ട്. പൊടിയും കുഴിയും ചേർന്നതോടെ നാട്ടുകാർക്കും ഇത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. രാത്രിയിൽ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.